ഗവര്‍ണര്‍ ഷീലാ ദീക്ഷിത് രാജിവെച്ചു

കേരള ഗവര്‍ണര്‍ ഷീലാദീക്ഷിത് രാജിവെച്ചു. നാലു പുതിയ ഗവര്‍ണര്‍മാരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് രാജി. രാജി പ്രസിഡന്റ് അംഗീകരിക്കുന്നതുവരെ പ്രതികരിക്കാനില്ലെന്നും രാജി ഇന്നലെ തന്നെ നല്‍കിയിരുന്നതായും അവര്‍ അറിയിച്ചു. 2014 മാര്‍ച്ച് 11 നാണ് ഷീലാ ദീക്ഷിത് കേരളാ ഗവര്‍ണറായി ചുമതലയേറ്റത്. കഴിഞ്ഞ ദിവസം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും അവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജിവെച്ചില്ലെങ്കില്‍ നീക്കംചെയ്യുകയോ സ്ഥലംമാറ്റുകയോ ചെയ്യുമെന്ന സന്ദേശം ഷീലാദീക്ഷിതിന് സര്‍ക്കാര്‍ നല്‍കിയെന്ന സൂചനയാണുള്ളത്.

കേരളഗവര്‍ണര്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുമെന്ന സൂചനകള്‍ക്കിടയിലാണ് ഷീലാ ദീക്ഷിത് ആഭ്യന്തരമന്ത്രിയെ കണ്ടത്. എന്നാല്‍, താന്‍ രാജിവെക്കുമെന്ന വാര്‍ത്തകള്‍ ഷീലാ ദീക്ഷിത് നിഷേധിച്ചിരുന്നു.

1998 മുതല്‍ 2013 വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് കഴിഞ്ഞ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേതാവായ അരവിന്ദ് കെജ്‌രിവാളിനോട് പരാജയപ്പെട്ടിരുന്നു. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന്‌വ്യക്തമാക്കിയതിനെത്തുടര്‍ന്നാണ് അവരെ കേരളാ ഗവര്‍ണറാക്കിയത്.

എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജിവെക്കുന്ന എട്ടാമത്തെ ഗവര്‍ണറാണ് ഷീലാ ദിക്ഷിത്. കെ. ശങ്കരനാരായണന്‍ (മഹാരാഷ്ട്ര ) , വീരേന്ദ്ര കട്ടാരിയ (പുതുച്ചേരി) , എം.കെ നാരായണന്‍ (പശ്ചിമ ബംഗാള്‍), അശ്വിനി കുമാര്‍ (നാഗാലാന്‍ഡ്) , ബി.എല്‍ ജോഷി (ഉത്തര്‍പ്രദേശ്), ബി.വി വാഞ്ചു (ഗോവ), ശേഖര്‍ ദത്ത് (ഛത്തീസ്ഗഡ്) ,വക്കം പുരുഷോത്തമന്‍ (മിസോറാം) എന്നിവരാണ് മുമ്പ് രാജിവെച്ച ഗവര്‍ണര്‍മാര്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close