ഗാഡ്ഗില്‍ നടപ്പാക്കാന്‍ മോദി തന്റേടം കാട്ടണം: പി.ടി തോമസ്‌

pt thomas

പശ്ചിമ ഘട്ട സംരക്ഷണത്തിനായി മാധവ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് ആവര്‍ത്തിച്ചു. പശ്ചിമഘട്ടം സംരക്ഷിക്കാന്‍ ഇപ്പോള്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ പിന്നീട് ഒരിക്കലും നമുക്ക് അതിന് കഴിയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റേടം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടുക്കിയില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

നിലപാടില്‍ ഉറച്ചുനിന്നതിനാല്‍ പാര്‍ലമെന്റിന്റെ പടി കാണാത്തതില്‍ വിഷമമില്ല. ഇനിയൊരിക്കലും പാര്‍ലമെന്റിന്റെ പടി കാണാന്‍ കഴിഞ്ഞില്ലെങ്കിലും നിലപാടില്‍ ഉറച്ചുനില്‍ക്കും. റിപ്പോര്‍ട്ടിന്റെ പേരില്‍ ഏറെ പ്രയാസം അനുഭവിക്കേണ്ടി വന്നു. അതില്‍ വിഷമമോ ഖേദമോ ഇല്ല. ഇപ്പോഴും നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ തള്ളിപ്പറയില്ല

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഇന്നല്ലെങ്കില്‍ നാളെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കേണ്ടിവരും. റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന സഭാ നേതൃത്വത്തിന്റെ നിലപാടിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ആത്മീയതയുടെ മുഖാവരണം ധരിച്ചവരുടെ കാപട്യങ്ങള്‍ വൈകാതെ തകര്‍ന്നുവീഴും. ആത്മീയതയുടെ കുരിശുവരച്ച് കള്ളപ്രചാരണം നടത്തി ജനങ്ങള്‍ തെറ്റിദ്ധരിപ്പിച്ചു. ഇടുക്കി-താമരശ്ശേരി രൂപതകളുടെ നിലപാട് തിരസ്‌കരിക്കപ്പെടുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close