ഗാന്ധിജിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകും- ഒ. രാജഗോപാല്‍

O-RAJAGOPAL

സ്വതന്ത്ര്യലബ്ധിക്ക് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയെ പിരിച്ചുവിടണമെന്നായിരുന്നു മഹാത്മാഗാന്ധിയുടെ ആഗ്രഹമെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ജനം അത് യാഥാര്‍ത്ഥ്യമാക്കുമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് യുഗം ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുകയാണ്. ജനാധിപത്യരീതിയില്‍ വിപഌവാത്മകമായ പരിവര്‍ത്തനം രാജ്യത്താകമാനം കൊണ്ടുവരുന്ന തിരഞ്ഞെടുപ്പാണിത്. കേരളത്തില്‍ ഈ പരിവര്‍ത്തനമുണ്ടാകും- രാജഗോപാല്‍ പറഞ്ഞു.

ജവഹര്‍ നഗര്‍ എല്‍.പി.എസ്സിലെ 67-ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജവഹര്‍നഗറിലെ ഫ്ലാറ്റില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്കും ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കുെമാപ്പമാണ് രാജഗോപാല്‍ വോട്ടുചെയ്യാനെത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close