ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി ; 11 മരണം

പലസ്തീന്‍ വിമോചന സംഘടനയായ ഹമാസും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ചൊവ്വാഴ്ച ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. ഭീകരരുടെ 40 കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. ഇതിന് മറുപടിയായി തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ് നൂറിലേറെ റോക്കറ്റ് ആക്രമണങ്ങളും നടത്തി.

തിങ്കളാഴ്ച ഒന്‍പത് പേര്‍ കൊല്ലപ്പെട്ട വ്യോമാക്രമണത്തിന് പിന്നാലെയാണ് ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തിയത്. സൈനിക നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടു. പ്രശ്‌നത്തില്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, റോക്കറ്റ് ആക്രമണം ഹമാസ് അവസാനിപ്പിച്ചില്ലെങ്കില്‍ കരയുദ്ധത്തിനുള്ള സാധ്യത തള്ളാനാവില്ലെന്ന് ഇസ്രായേല്‍ സൈനിക വക്താവ് പീറ്റര്‍ ലെര്‍നര്‍ പറഞ്ഞു. എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close