ഗാസയില്‍ ദീര്‍ഘകാല വെടിനിര്‍ത്തല്‍

ഈജിപ്തിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും ദീര്‍ഘകാല വെടിനിര്‍ത്തലിന് സമ്മതിച്ചു. 50 ദിവസം നീണ്ട ഗാസ സംഘര്‍ഷത്തിന് അറുതിവരുത്തുന്ന കരാറാണ് നിലവില്‍ വന്നത്. അന്താരാഷ്ട്ര സമയം നാലുമണിയോടെ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു.

കരാര്‍ നിലവില്‍ വന്നതായുള്ള പലസ്തീന്റെ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രായേല്‍ ഇക്കാര്യം സ്ഥിരീകരിച്ചു. കരാറിന്റെ വിശദാംശങ്ങള്‍ മഹ്മൂദ് അബ്ബാസ് വിശദീകരിക്കുമെന്ന് പലസ്തീന്‍ സംഘത്തിന്റെ നേതാവ് അസ്സാം അല്‍ അഹ്മദ് പറഞ്ഞു. ദോഹ, കയ്‌റോ, ഗാസ, റാമല്ല എന്നിവിടങ്ങളിലായി 48 മണിക്കൂര്‍ നടത്തിയ ചര്‍ച്ചയിലാണ് കരാറിലെത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇരുകൂട്ടരും ആക്രമണം തുടരുന്നതിനിടെയാണ് കയ്റോയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ ഉരുത്തിരിഞ്ഞത്. ഗാസ പുനര്‍നിര്‍മാണത്തിനുള്ള സാധനസാമഗ്രികളും സഹായവും ലഭ്യമാക്കുന്നതിന് ഉപരോധത്തില്‍ അയവുവരുത്താന്‍ ഇസ്രായേല്‍ സമ്മതിച്ചതായി മര്‍സൂഖ് വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതിനുമുമ്പ് ആക്രമണത്തിന്റെ അമ്പതാം ദിവസമായ ചൊവ്വാഴ്ച ഗാസ സിറ്റിയിലെ രണ്ട് ബഹുനില കെട്ടിടങ്ങള്‍ക്കുനേരേ ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തുകയുണ്ടായി. രണ്ട് പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏഴാഴ്ചയായി തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 2136 പലസ്തീനികളും 68 ഇസ്രായേലികളും കൊല്ലപ്പെട്ടു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close