ഗാസയില്‍ യുഎന്‍ നടത്തുന്ന സ്‌കൂളിനു നേരെ ആക്രമണം; 12 മരണം

ഗാസയില്‍ യുഎന്‍ നടത്തുന്ന സ്‌കൂളിനു നേരെ ആക്രമണം. 12 പേര്‍ കൊല്ലപ്പെട്ടു. പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള സ്‌കൂളിനു നേരെ നടന്നത് ഇസ്രയേല്‍ ഷെല്‍ ആക്രമണമാണ്. അതിനിടെ, യുദ്ധം രൂക്ഷമായ ഗാസ കൊടുംപട്ടിണിയിലേക്ക്. ഗാസയുടെ 44ശതമാനവും ഇസ്രയേല്‍ പട്ടാളം കയ്യേറിയതോടെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും കിട്ടാതെയായി.

ഇസ്രയേല്‍ ആക്രമണത്തില്‍ 710പേര്‍ കൊല്ലപ്പെട്ട ഗാസയില്‍ പട്ടിണി മരണങ്ങള്‍ക്കും സാധ്യതയേറിയെന്ന് മാനവതാ കാര്യങ്ങള്‍ക്കായുള്ള യു.എന്‍ ഓഫീസ് വിലയിരുത്തി. 1, 18,000 ആളുകള്‍ യു.എന്‍ ക്യാംപുകളില്‍ അഭയാര്‍ഥികളായിക്കഴിയുകയാണ്. ഇതിനിടെ ഒരു ക്യാംപ് ഹമാസ് റോക്കറ്റ് വിക്ഷേപണ കേന്ദ്രമായി ഉപയോഗിച്ചത് ഐക്യരാഷ്ട്ര സംഘടനയുടെ വലിയ പ്രതിഷേധത്തിനിടയാക്കി

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close