ഇറാഖ് സൈന്യം 255 സുന്നി തടവുകാരെ വധിച്ചെന്ന് റിപ്പോര്‍ട്ട്‌

 

ജൂണ്‍ ഒമ്പതുമുതല്‍ ഇതുവരെ ഇറാഖ് സൈന്യം 255 സുന്നി തടവുകാരെ വധിച്ചതായി മനുഷ്യാവകാശ നിരീക്ഷണ സംഘടന.
സുന്നിവിമതര്‍ സര്‍ക്കാറിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഇതെന്ന് സംഘടന പറഞ്ഞു. മൊസൂള്‍, തല്‍ അഫര്‍, ബാഖുബ, ജുമര്‍ഖെ, റാവ, ഹില്ല എന്നിവിടങ്ങളിലുള്ളവരാണ് കൊല്ലപ്പെട്ടത്. ഇവരെല്ലാം സുന്നിവിഭാഗക്കാരാണ്. സൈനികര്‍ ഷിയാ വിഭാഗക്കാരും.

എന്നാല്‍, വാര്‍ത്ത ഇറാഖ് സൈനികവൃത്തങ്ങള്‍ നിഷേധിച്ചു. ചിലര്‍ ആക്രമണങ്ങളുടെ ഭാഗമായി മരിച്ചിട്ടുണ്ടാകാമെന്ന് സൈനികവക്താവ് പറഞ്ഞു. വാര്‍ത്തകളില്‍ പറയുന്നത്ര തടവുകാര്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയതായും വക്താവ് അറിയിച്ചു.

സുന്നിവിമതരുടെ ആക്രമണഭീതിയെത്തുടര്‍ന്ന് ഇറാഖ് സൈന്യം പലായനം ചെയ്ത സമയത്താണ് തടവുകാരെ വധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close