ഗാസയില്‍ ശക്തമായ ആക്രമണവുമായി മുന്നോട്ടുപോകും: ഇസ്രയേല്‍ പ്രധാനമന്ത്രി

isreal pm
ഗാസയില്‍ ശക്തമായ ആക്രമണവുമായി മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു. നീണ്ട ആക്രമണത്തിന് സജ്ജമാണെന്നും നെതന്യാഹു പറഞ്ഞു. രാജ്യാന്തരതലത്തിലെ വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങള്‍ തള്ളിയാണ് ഇസ്രയേല്‍ നീക്കം. ഗാസയില്‍ അശാന്തിയുടെ ഒരു രാത്രികൂടി പിന്നിട്ടപ്പോള്‍ പ്രതീക്ഷയുടെ കിരണങ്ങള്‍ ഒന്നും ബാക്കിയാകുന്നില്ല.എങ്ങും കാതടപ്പിക്കുന്ന സ്‌ഫോടനശബ്ദങ്ങള്‍ മാത്രം.

ഹമാസിന്റെ തകര്‍ച്ചയാണ് അന്തിമലക്ഷ്യമെന്ന മുന്നറിയിപ്പുമായാണ് നെതന്യാഹു രംഗത്തെത്തിയത്. ടെലിവിഷന്‍ പ്രസ്താവനയിലൂടെയാണ് നെതന്യാഹു ഹമാസിനെതിരെ ലക്ഷ്യംകാണുംവരെ ആക്രമണമെന്ന നിലപാട് പ്രഖ്യാപിച്ചത്. അതിനിടെ ഗാസയിലെ അഭയാര്‍ഥിക്യാംപിലുണ്ടായ സ്‌ഫോടനത്തില്‍ എട്ടുകുട്ടികളടക്കം പത്തുപേര്‍ മരിച്ചു. ഇസ്രയേലിന്റെ വ്യോമാക്രമണമാണ് കുട്ടികളുടെ ജീവനെടുത്തതെന്ന് പാലസ്തീന്‍ ആരോപിച്ചു. എന്നാല്‍ ആരോപണം ഇസ്രയേല്‍ തള്ളി. രാജ്യാന്തരതലത്തിലുള്ള എല്ലാ സമാധാനശ്രമങ്ങളെയും പരാജയപ്പെടുത്തുന്നതാണ് ഇസ്രയേലിന്റെ നിലവിലെ നീക്കമെന്നാണ് വിലയിരുത്തല്‍.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close