ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍

gasa6
ഗാസയില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രയേലും ഹമാസ് അടക്കമുള്ള പലസ്തീന്‍ സംഘടനകളും സമ്മതിച്ചു. വെടിനിര്‍ത്തല്‍ പ്രാദേശിക സമയം ഇന്നുരാവിലെ എട്ടു മണിമുതല്‍ പ്രാബല്യത്തില്‍ വരും. ഈജ്പ്തിലെ കെയ്‌റോയില്‍ ഇന്നലെ നടത്തിയ ചര്‍ച്ചകളെത്തുടര്‍ന്നാണ് ഇരുവിഭാഗങ്ങളും വെടിനിര്‍ത്തലിന് തയാറായത്. വിവിധ പലസ്തീന്‍ സ്ഘടനകളുടെ പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നെങ്കിലും ഇസ്രയേല്‍ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ ഈജിപ്ത് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തങ്ങള്‍ അംഗീകരിക്കുമെന്ന് ഇസ്രയേലിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നേരത്തെയും ഈജിപ്ത് ഇത്തരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നെങ്കിലും പലസ്തീന്‍ സംഘടനകള്‍ അംഗീകരിച്ചിരുന്നില്ല. എന്നാല്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കാന്‍ സഹായകരമാകും വിധമാണ് ഈജിപ്തിന്റെ പുതിയ നിര്‍ദേശങ്ങള്‍. ഇന്നലെ ഇസ്രയേല്‍ സ്വയം 7 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും സൈനിക നടപടികള്‍ പുരരാരംഭിച്ചിരുന്നു. വെടിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടത്തിയ വ്യോമാക്രമണത്തില്‍ എട്ടു വയസുള്ള കുട്ടി കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങളില്‍ ഇതുവരെ 1880 പലസ്തീന്‍കാര്‍ക്കും 67 ഇസ്രയേലുകാര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close