ഗാസവിഷയം രാജ്യസഭയില്‍ ഇന്ന് ചര്‍ച്ച

 

ഗാസയിലെ സംഘര്‍ഷത്തെക്കുറിച്ച് രാജ്യസഭയില്‍ ഇന്ന് ഹ്രസ്വ ചര്‍ച്ച നടക്കും. ഗാസയിലും വെസ്റ്റ്ബാങ്കിലും സാധാരണക്കാര്‍ മരിക്കാനിടയാക്കുന്ന അക്രമണത്തെക്കുറിച്ചുളള ചര്‍ച്ച എന്ന പേരില്‍ ഗുലാംനബി ആസാദ്, ജയറാം രമേശ്, പി രാജീവ് തുടങ്ങി ഒമ്പത് അംഗങ്ങളാണ് നോട്ടീസ് നല്കിയത്. ഗാസയിലെ സംഘര്‍ഷത്തെക്കുറിച്ച് ചര്‍ച്ച വേണ്ട എന്നായിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം. എന്നാല്‍ രാജ്യസഭാ അദ്ധ്യക്ഷന്‍ ഹമീദ് അന്‍സാരിയുടെ ശക്തമായ നിലപാടു കാരണമാണ് ചര്‍ച്ച അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്. ഗാസ വിഷയത്തില്‍ ചര്‍ച്ച നടക്കാതെ മറ്റു നടപടികള്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ തുടര്‍ച്ചയായി മൂന്നു ദിവസം രാജ്യസഭ സ്തംഭിച്ചിരുന്നു. ഗാസ സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കു ശേഷം റെയില്‍ ബജറ്റ് രാജ്യസഭ പരിഗണിക്കും. ലോക്‌സഭയില്‍ ജലവിഭവകാര്യ മന്ത്രാലയത്തിന്റെയും വനംപരിസ്ഥിതി മന്ത്രാലയത്തിന്റെയും ധനാഭ്യര്‍ത്ഥനകള്‍ ഇന്ന് ചര്‍ച്ചയ്ക്കു വരും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close