ഗുജറാത്ത് കലാപം: മോദിയുടെ ക്ലീന്‍ ചിറ്റിന് സ്‌റ്റേ ഇല്ല

modi n court

ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നടപടി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഇതു സംബന്ധിച്ച് അഡ്വ. ഫാത്തിമ സമര്‍പ്പിച്ച ഹര്‍ജി ജിസ്റ്റിസ് എച്ച്. എല്‍ .ദത്തുവും എസ്.എ. ബോബ്‌ഡെയും അടങ്ങുന്ന ബെഞ്ച് തള്ളി. ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു വിധിച്ച ബെഞ്ച് എസ്.ഐ.ടി പുന:സംഘടിപ്പിക്കണമെന്ന ആവശ്യവും തള്ളി. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണ സംഘം പുന:സംഘടിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ബെഞ്ച് വിധിച്ചു. ഇതിനെ തുടര്‍ന്ന് ഹര്‍ജിക്കാരിയായ അഡ്വ. ഫാത്തിമ ഹര്‍ജി പിന്‍വലിച്ചു.

2002ല്‍ ഗുല്‍ബര്‍ഗ ഹൗസിങ് സൊസൈറ്റി, സര്‍ദാര്‍പുര, നരോദ പാട്യ, നരോദ ഗാവോന്‍ , മചിപിത്ത്, ഒഡെ, ടര്‍സാലി, പണ്ടാര്‍വാഡ, രാഘവപുര എന്നിവിടങ്ങളില്‍ നടന്ന കലാപങ്ങള്‍ അന്വേഷിക്കാനാണ് സുപ്രീംകോടതി സി.ബി.ഐ. മുന്‍ ഡയറക്ടര്‍ ആര്‍ .കെ. രാഘവന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചത്. കലാപത്തില്‍ മോദിക്ക് പങ്കുണ്ടെന്ന ആരോപണത്തെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ എച്ച്.എല്‍ . ദത്തു, ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി, ജസ്റ്റിസ് എം.വൈ. ഇഖ്ബാല്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നേരത്തെ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് അഡ്വ. ഫാത്തിമ ഹര്‍ജി സമര്‍പ്പിച്ചത്. ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദിയെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ ആക്രമിക്കുമ്പോള്‍ എസ്.ഐ.ടി.യുടെ ക്ലീന്‍ ചിറ്റ് കാട്ടിയാണ് ബി.ജെ.പി. പ്രതിരോധിക്കാറുള്ളത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close