ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവെച്ചു

wanchoo

ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവെച്ചു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വി വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി. ഇതേ ഇടപാടില്‍ സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന എം കെ നാരായണന്‍ രാജിവച്ചിരുന്നു.

വി.വി.ഐ.പി. ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനി ഫിന്‍ മെക്കാനിക്കയുമായി ഒപ്പിട്ട കരാറില്‍ 360 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഫിന്‍മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്തവെസ്റ്റ്‌ലന്‍ഡ്.

ഹെലികോപ്റ്റര്‍ ഇടപാടിന്റെ ടെന്‍ഡര്‍ നടപടികളെക്കുറിച്ച് ആലോചിച്ച യോഗങ്ങളില്‍ ദേശീയസുരക്ഷാ ഉപദേഷ്ടാവായിരുന്ന എം.കെ. നാരായണനും പങ്കെടുത്തിരുന്നു. അതിനാലാണ് അദ്ദേഹത്തെ ചോദ്യംചെയ്തത്. 2005ല്‍ ഹെലികോപ്റ്ററിന്റെ സാങ്കേതിക മാനദണ്ഡങ്ങള്‍ ചര്‍ച്ചചെയ്ത യോഗത്തില്‍ നാരായണനൊപ്പം ഇപ്പോള്‍ ഗോവ ഗവര്‍ണറായ ബി.വി. വാഞ്ചുവും പങ്കെടുത്തിരുന്നു. അക്കാലത്ത് എസ്.പി.ജി തലവനായിരുന്നു വാഞ്ചു.

അഴിമതിയാരോപണം ഉയര്‍ന്നതിനാല്‍ 2013 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ ഈ കരാര്‍ റദ്ദാക്കിയിരുന്നു. എം.കെ. നാരായണനെയും ബി.വി. വാഞ്ചുവിനെയും ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്ന സി.ബി.ഐയുടെ ആവശ്യം യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് നിയമമന്ത്രാലയം തള്ളിയിരുന്നു. ഇരുവരും ഗവര്‍ണര്‍പദവിയിലുള്ളവരായതിനാല്‍ ഭരണഘടനയുടെ 361ാം വകുപ്പുപ്രകാരമുള്ള സംരക്ഷണം ഇരുവര്‍ക്കുമുണ്ടെന്നാണ് നിയമമന്ത്രാലയം കാരണമായി പറഞ്ഞത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close