ഗോപാല്‍സുബ്രഹ്മണ്യം അമിക്കസ് ക്യൂറിയായി തുടരണം: സുപ്രീം കോടതി

sree padmanabhaswamy temple

ശ്രീപത്മനാഭസ്വാമി ക്ഷേത്രം സ്വത്ത് കേസില്‍ സുപ്രീംകോടതിയെ സഹായിക്കുന്ന ചുമതലയില്‍ (അമിക്കസ് ക്യൂറി) മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം തുടരണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസില്‍ തുടര്‍ക്കും ഹാജരാകുന്ന കാര്യം ഗോപാല്‍സുബ്രഹ്മണ്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ തള്ളിയതിനെത്തുടര്‍ന്ന് ഗോപാല്‍ സുബ്രഹ്മണ്യം കഴിഞ്ഞ ദിവസം അമിക്കസ് ക്യൂറി സ്ഥാനം ഒഴിഞ്ഞിരുന്നു. ജഡ്ജിയായി അംഗീകരിക്കാത്ത സാഹചര്യത്തില്‍, പേരു നിര്‍ദേശിച്ച ചീഫ് ജസ്റ്റിസിന്റെ കാലാവധി കഴിയുന്നതുവരെ സുപ്രീംകോടതിയില്‍ പ്രാക്ടീസ് ചെയ്യരുതെന്ന കീഴ്‌വഴക്കവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ കാരണങ്ങള്‍ പറഞ്ഞാണ് അദ്ദേഹം കല്‍ക്കരിപ്പാടം അഴിമതിക്കേസിലും പ്രത്യേക പ്രോസിക്യൂട്ടറാകണമെന്ന സുപ്രീം കോടതിയുടെ ആവശ്യം നിരസിച്ചത്.

കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അദ്ദേഹം സുപ്രീം കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്‍.ദവെ എന്നിവരടങ്ങിയ ബെഞ്ച് തയ്യാറായില്ല.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യമായ സ്വത്ത് വില്‍ക്കപ്പെടുകയോ അന്യാധീനപ്പെടുകയോ ചെയ്യരുതെന്നും അവ മ്യൂസിയത്തില്‍ സൂക്ഷിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

നേരത്തേ കേസ് കേട്ടിരുന്ന ബെഞ്ചിലെ ആര്‍.എം. ലോധ ചീഫ് ജസ്റ്റിസാവുകയും ജസ്റ്റിസ് എ. കെ. പട്‌നായിക്ക് വിരമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂര്‍, അനില്‍ ആര്‍.ദവെ എന്നിവരടങ്ങിയ പുതിയ പുതിയ ബെഞ്ചിന് കേസ് വിടുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close