ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം സംസ്കരിച്ചു

munde modi

വാഹനാപകടത്തില്‍ മരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സ്വദേശമായ മഹാരാഷ്ട്രയിലെ പറളിയില്‍ സംസ്‌കരിച്ചു. നിയമസഭാംഗമായ മകള്‍ പങ്കജ മുണ്ടെ ചിതയ്ക്ക് തീകൊളുത്തി.

ഓദ്യോഗിക ബഹുമതികളെടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍ . കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ , രാജീവ് പ്രതാപ് റൂഡി എന്നിവര്‍ അടക്കമുള്ള മുതിര്‍ന്ന ബി ജെ പി നേതാക്കള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സംസ്‌കാര ചടങ്ങിനിടെ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. മുണ്ടെയുടെ മകള്‍ പങ്കജ ഇടപെട്ടാണ് ജനങ്ങളെ ശാന്തരാക്കിയത്.

ചൊവ്വാഴ്ച രാത്രി പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ബി ജെ പി നേതാക്കളും സാധാരണക്കാരും അടക്കം ആയിരക്കണക്കിനുപേര്‍ മുംബൈ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അവിടെനിന്ന് മൃതദേഹം മുണ്ടെയുടെ കുടുംബ വീടായ പൂര്‍ണ ബില്‍ഡിങ്ങിലേക് കൊണ്ടുപോയി. മുതിര്‍ന്ന ബി ജെ പി നേതാവും മുണ്ടെയുടെ ഭാര്യാസഹോദരനും ഉറ്റസുഹൃത്തും ആയിരുന്ന പ്രമോദ് മാഹാജന്‍ എട്ടുവര്‍ഷംമുമ്പ് സഹോദരന്റെ വെടിയേറ്റുവീണ വീട്ടിലാണ് മൃതദേഹം എത്തിച്ചത്.

നരിമാന്‍ പോയിന്റിലുള്ള മഹാരാഷ്ട്രാ ബി ജെ പി ആസ്ഥാന മന്ദിരത്തിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. മഹാരാഷ്ട്രിയിലെ ബീഡ് ജില്ലയിലാണ് മുണ്ടെയുടെ നാടായ പറളി. ബീഡില്‍ ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ വിമാനത്താവളത്തിലേക്ക് പോകവെയാണ് മുണ്ടെ കഴിഞ്ഞ ദിവസം അപകടത്തില്‍പ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close