ഗ്യാലറിയുടെ താരമായി കക്ക

kaka

കഴിഞ്ഞ ലോകകപ്പില്‍ ബ്രസീലിയന്‍ ടീമിന്റെ മുന്നേറ്റങ്ങളുടെ സൂത്രധാരനായിരുന്നു റിക്കാര്‍ഡോ കക്ക, ലോകകപ്പിന്റെ താരമാകുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന താരം. പക്ഷെ പ്രതീക്ഷയ്ക്കൊത്ത് ഉയാരാന്‍ കഴിയാതിരിന്നതോടെ കക്ക ലോകകപ്പിന്റെ ദുരന്തങ്ങളിലൊന്നായി ഫോം നഷ്ടപ്പെട്ടതോടെ നാല് വര്‍ഷത്തിനിപ്പുറം ലോകകപ്പിനുള്ള 23 അംഗ ടീമില്‍ പോലും കക്കയ്ക്ക് സ്ഥാനം ലഭിച്ചില്ല. പച്ചപ്പുല്ലില്‍ പന്ത് തട്ടുന്നതിന് പകരം കാഴ്ചക്കാരന്‍ മാത്രമായി കക്ക. എങ്കിലും തനിക്ക് കഴിയാതെ പോയത് ബ്രസീലിന്റെ പുത്തന്‍ തലമുറ സാധ്യമാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ കക്ക സാവോ പോളോയിലെ കൊറിന്ത്യന്‍ അരീന സ്റ്റേഡിയത്തിലെത്തി. ബ്രസീലിയന്‍ ആക്രമണങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന നെയ്മറെ പ്രോത്സാഹിപ്പിച്ചും കയ്യടിച്ചും ഗാലറിയുടെ ആവേശത്തില്‍ അലിഞ്ഞു ചേര്‍ന്നു. ആറ് വയസ്സുകാരനായ മകന്‍ ലൂകാ ലിറ്റയും കക്കയ്ക്ക് ഒപ്പമുണ്ടായിരുന്നു. 2002 ല്‍ ബ്രസീലിന് കപ്പ് സമ്മാനിച്ച കഫു അടക്കമുള്ള മുന്‍ താരങ്ങളും ഉദ്ഘാടന മത്സരം കാണാനെത്തിയിരുന്നു.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close