ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഒരാള്‍ മരിച്ചു

gas-tanker-accident kozhikode

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. ഓട്ടോ റിക്ഷയുടെ മുകളിലേക്കാണു ടാങ്കര്‍ മറിഞ്ഞത്. അപകടത്തില്‍ ഒരാള്‍ മരിച്ചു. കൂറ്റന്‍ ക്യാപ്യൂള്‍ ടാങ്കറാണു മറിഞ്ഞത്. ഇതില്‍നിന്നു വാതകം വലിയതോതില്‍ ചരുന്നു. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ടാങ്കര്‍ നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് അതേ ഓട്ടോറിക്ഷയ്ക്കു പുറമേയ്ക്കു മറിയുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ഓട്ടോ. ഓട്ടോ ഡ്രൈവര്‍ കോഴിക്കോട് ചുങ്കം സ്വദേശി രവിദാസനാണു മരിച്ചത്.

വാതകച്ചോര്‍ച്ചയെത്തുടര്‍ന്നു പ്രദേശത്തെ 500 മീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിക്കുകയാണ്. വന്‍ പൊലീസ് സന്നാഹവും അഗ്നിശമന സേനയും പ്രദേശത്ത് എത്തിയിട്ടുണ്ട്. ഐഒസി അധികൃതര്‍ അല്‍പ്പ സമയത്തിനകം പ്രദേശത്തെത്തും. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ വെള്ളം പമ്പ് ചെയ്ത് അപകടം കുറയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ചെളാരി ഐഒസി പ്ലാന്റില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തിയാല്‍ മാത്രമേ വാതകച്ചോര്‍ച്ച തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശാസ്ത്രീയ നടപടികളിലേക്കു കടക്കാനാവൂ.

റോഡ് വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിരോധിച്ചു. ഇലക്ട്രിക് ലൈനുകള്‍ ഓഫ് ചെയ്തിട്ടുണ്ട്. സുരക്ഷാ നടപടികള്‍ പുരോഗമിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close