ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ ബി.ജെ.പി.അംഗത്തിന്റെ ഇറങ്ങിപ്പോക്ക്‌

thekkedan

തിരുവന്‍വണ്ടൂര്‍: ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി.അംഗം മനു തെക്കേടത്ത് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌ക്കരിച്ചു. മെമ്പര്‍മാരുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ക്ക് പ്രസിഡന്റ് ചെറിയാന്‍ കുതിരവട്ടം വിലകല്‍പിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച 11ന് ആരംഭിച്ച യോഗത്തില്‍ മുന്‍ കമ്മിറ്റികളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയതിനെക്കുറിച്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി കിട്ടാതെ വന്നപ്പോഴാണ് മനുയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.
പഞ്ചായത്ത് കമ്മറ്റി എടുത്ത തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് ബി.ജെ.പി.മെമ്പര്‍മാരായ മോഹനന്‍ വലിയവീട്ടില്‍, തങ്കമണിയമ്മ, പ്രമീളാ ബൈജു, കലാരമേശ് എന്നിവര്‍ പറഞ്ഞു.
പഞ്ചായത്തു കമ്മറ്റിയില്‍ ഇറങ്ങിപ്പോക്കു നടന്നിട്ടില്ലെന്നും ബി.ജെ.പി.അംഗം ഒരു വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിട്ടില്ലെന്നും പ്രസിഡന്റ് ചെറിയാന്‍ കുതിരവട്ടം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close