ഗ്ലാസ്ഗോയില്‍ ഇന്ന് കൊടിയിറങ്ങും

ഗ്ലാസ്​ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ്​ ഇന്ന് സമാപിക്കും. അവസാന ദിനമായ ഇന്ന് 15 ഇനങ്ങളില്‍ ഫൈനല്‍ നടക്കും. ഇന്ത്യക്ക്‌ ഇന്ന് മൂന്ന് ഫൈനലുകളാണുള്ളത്​. പുരുഷ ഹോക്കിയില്‍ കരുത്തരായ ഓസ്​ട്രേലിയക്കെതിരെയാണ്​ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ പോരാട്ടം. ബാഡ്​മിന്‍റണ്‍ ഫൈനലില്‍ പി കശ്യപും അശ്വനി പൊന്നപ്പ- ജ്വാല ഗുട്ട സഖ്യവും ഇന്നിറങ്ങും. സിംഗപ്പൂരിന്‍റെ ഡിറെക്​ വോന്‍ഗ്​ ആണ്​ കശ്യപിന്‍റെ എതിരാളി. ഡബിള്‍സില്‍ മലേഷ്യയെ ആണ്​ ഇന്ത്യ നേരിടുക. ഗെയിംസില്‍ ഇംഗ്ലണ്ട് മെഡല്‍ നിലയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. 56 സ്വര്‍ണമുള്‍പ്പെടെ 165 മെഡലുകളാണ്​ ഇംഗ്ലണ്ടിന്​ സ്വന്തമായുള്ളത്​. ഓസ്​ട്രേലിയ രണ്ടാമതും കാനഡ മൂന്നാം സ്ഥാനത്തുമുണ്ട്. ആതിഥേയരായ സ്​കോട്​ലന്‍റിനു പിന്നില്‍ അഞ്ചാമതാണ്​ ഇന്ത്യ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close