ചപ്പാത്തി ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

chapati

ചപ്പാത്തി മാവ് ഉണങ്ങാതിരിക്കാന്‍

  • ചപ്പാത്തിക്ക് തയ്യാറാക്കിയ മാവ് ഒരു നനഞ്ഞ തുണിയില്‍ പൊതിഞ്ഞുവെച്ചാല്‍ അത് ഉണങ്ങിപ്പോവില്ല

പാത്രത്തില്‍ ഒട്ടാതിരിക്കാന്‍

  • ചപ്പാത്തിമാവ് കുഴക്കുമ്പോള്‍ പാത്രത്തില്‍ ഒട്ടിപ്പിടിക്കാതിരിക്കാന്‍ കുഴക്കുന്നതിനുമുമ്പായി ഉപ്പുപൊടികൊണ്ട് പാത്രം തുടക്കുക.

മൃദുവായ ചപ്പാത്തിക്ക്

  • ചപ്പാത്തിയും പൂരിയും ഉണ്ടാക്കുമ്പോള്‍ മാവ് ഉപ്പുചേര്‍ത്ത ചൂടുവെള്ളത്തില്‍ കുഴച്ചു രണ്ട് മണിക്കൂര്‍ വച്ചശേഷം ച്ചുട്ടാല്‍ നല്ല മൃദുവായ ചപ്പാത്തി ലഭിക്കും.
  • നല്ല മാര്‍ദവമുള്ള ചപ്പാത്തി ലഭിക്കുവാന്‍ മാവ് കുഴക്കുമ്പോള്‍ അതില്‍ അല്പം ബേക്കിംഗ് പൌഡറും തിളച്ച പാലും ചേര്‍ത്ത് കുഴക്കുക.

കുഴച്ചമാവ് ചുടാന്‍ പറ്റിയില്ലെങ്കില്‍

  • ചപ്പാത്തി ചുടാന്‍ പറ്റാത്ത സാഹചര്യത്തില്‍ ചപ്പാത്തിക്ക് മാവ് കുഴച്ചുപോയെങ്കില്‍ അത് പുളിച്ച് പോകാതിരിക്കാന്‍ മാവിന് മീതെ അല്പം കടലയെണ്ണ പുരട്ടി പാത്രം ഒരു നനഞ്ഞ തുണികൊണ്ട് പൊതിഞ്ഞുവെക്കുക.

രുചിയേറിയ ചപ്പാത്തിക്ക് 

  • സ്വാദേറിയ ചപ്പാത്തിയുണ്ടാക്കാന്‍ ചപ്പാത്തിക്ക് മാവ് കുഴക്കുമ്പോള്‍ അല്പം വെണ്ണയോ നല്ലെണ്ണയോ ചേര്‍ത്ത് കുഴക്കുക.
  • രുചിയുള്ള ചപ്പാത്തിയുണ്ടാക്കാന്‍ മാവ് കുഴക്കുന്ന വെള്ളത്തില്‍ അല്പം പാല് ചേര്‍ക്കുക.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close