ചരക്കുസേവനനികുതി: സമവായമായില്ല സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കും

ചരക്കുസേവനനികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കുമെന്ന് ഉന്നതാധികാരസമിതി ചെയര്‍മാന്‍ അബ്ദുള്‍റഹീം റാത്തര്‍ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും ചരക്കുസേവനനികുതി നടപ്പാക്കുന്നതിനോട് യോജിപ്പാണെന്നും ധനമന്ത്രിമാരുടെ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ചരക്കുസേവനനികുതിയുടെ പരിധിയില്‍ പെട്രോളിയം ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ നിര്‍ദേശിച്ചു. നേരത്തേ ഷില്ലോങ്ങില്‍ നടന്ന ഉന്നതാധികാരസമിതി യോഗത്തില്‍ പെട്രോളിയം ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തേണ്ടെന്ന് ധാരണയായിരുന്നു. എന്നാല്‍, പെട്രോളിയം ഉത്പന്നങ്ങള്‍ ചരക്കുസേവനനികുതിയുടെ കീഴില്‍ കൊണ്ടു വരേണ്ടതുണ്ടെന്ന് ഉന്നതാധികാരസമിതി അധ്യക്ഷന്‍ വ്യക്തമാക്കി.

ചരക്കുസേവനനികുതി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന നഷ്ടം മൂന്നു കൊല്ലത്തേക്ക് കേന്ദ്രം വഹിക്കാന്‍ ധാരണയായി. എന്നാലിത് ചരക്കുസേവന നികുതി ബില്ലിന്റെ ഭാഗമാക്കണമെന്ന് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു.

ഭരണഘടനാ ഭേദഗതിബില്ലിന്റെ ഭാഗമാകുമ്പോള്‍ നഷ്ടപരിഹാരം ഉറപ്പായും ലഭിക്കുമെന്ന് സംസ്ഥാനങ്ങള്‍ കരുതുന്നു. പ്രവേശനനികുതി ഉള്‍പ്പെടുത്തരുതെന്ന സംസ്ഥാനങ്ങളുടെ ആവശ്യവും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചില്ല. ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ള നികുതി വിഹിതം കേന്ദ്രനികുതി പങ്കുവെക്കുമ്പോള്‍ ലഭിക്കണമെന്നും സംസ്ഥാനസര്‍ക്കാറുകള്‍ ആവശ്യപ്പെട്ടു.

ചരക്കുസേവനനികുതി നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ ഉണ്ടാകുന്ന നഷ്ടം എങ്ങനെ നികത്തുമെന്നതാണ് പ്രധാന ആശങ്ക.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close