ചരിത്രം കുറിച്ച് കോസ്റ്റാറിക്ക

costorica

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ യവനദേവന്‍മാരെ മറികടന്ന് കോസ്റ്ററിക്ക ചരിത്രത്തിലാദ്യമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും 1-1ന്തുല്യത പാലിച്ച മത്സരത്തില്‍ ഷൂട്ടൗട്ടില്‍ 5-3നാണ് കോസ്റ്ററീക്ക ഗ്രീസിനെ തോല്‍പ്പിച്ചത്. ഗ്രീസിന്റെ ഗേക്കാസ് എടുത്ത കിക്ക് തടുത്തിട്ട ഗോള്‍കീപ്പര്‍ കൈലര്‍ നവാസാണ് വിജയശില്‍പി.

കോസ്റ്ററീക്കക്കായി ബ്രയന്‍ റൂയിസ്, സെല്‍സോ ബോര്‍ഗസ്, ജിയാന്‍ കാര്‍ലോ ഗോണ്‍സാലസ്, മൈക്കല്‍ ഉമാന, ജോയല്‍ കാംബെല്‍ എന്നിവര്‍ പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ചു. ഗ്രീസിന്റെ കിക്കുകളെടുത്ത ക്രിസ്റ്റഡോലോ പൗലോസ്, ജോസ് ഹോളിബാസ്, കോണ്‍സ്റ്റാന്‍റിനോസ് മി ത്രാഗ്ളു എന്നിവരാണ് ലക്ഷ്യം കണ്ടത്. ഇരു ടീമുകളും പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ മത്സരം ഏറെക്കുറെ വിരസമായിരുന്നു. മികച്ച നീക്കങ്ങള്‍ നടത്തുന്നതില്‍ രണ്ട് ടീമുകളും പരാജയപ്പെട്ടു.ഗോള്‍ ഗഹിതമായ ആദ്യ പകുതിക്ക് ശേഷം 52ാം മിനുട്ടില്‍ ക്യാപ്റ്റന്‍ ബ്രയാന്‍ റൂയിസാണ് കോസ്റ്റാറിക്കയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ കോസ്റ്റാറിക്ക ജയത്തിലേക്ക് നീങ്ങവെ ഇഞ്ചുറി ടൈമില്‍ ഗ്രീസ് ജീവന്‍ നീട്ടിയെടുത്തു. പാപസ്തോപൂലോസാണ് ഗ്രീസിന്‍െറ സമനില ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഐവറികോസ്റ്റിനെതിരെയും ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിനായിരുന്നു ഗ്രീസിന്റെ മുന്നേറ്റം.പരുക്കന്‍ അടവുകളിലേക്ക് നീങ്ങിയ മത്സരത്തില്‍ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട ഡുവര്‍ട്ടെ പുറത്തായതിനാല്‍ 66ാം മിനുട്ട് മുതല്‍ 10 പേരുമായാണ് കോസ്റ്റാറിക്ക കളിച്ചത്. എന്നാല്‍ കോസ്റ്റാറിക്കന്‍ വലയില്‍ ഇഞ്ചുറി ടൈമില്‍ പന്തെത്തിക്കുന്നതില്‍ ഗ്രീസ് പരാജയപ്പെട്ടു. അതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. നവാസിന്റെ മികവില്‍ ഗ്രീസിനെ മറികടന്ന് കോസ്റ്റാറിക്ക ക്വാര്‍ട്ടറിലേക്കും ജൂണ്‍ അഞ്ചിന് നടക്കുന്ന ക്വാര്‍ട്ടറില്‍ കോസ്റ്ററീക്ക ഹോളണ്ടിനെ നേരിടും.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close