ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശന്‍ രാജിവെച്ചു

ചലചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശന്‍ രാജി വച്ചു. സിനിമയിലെ തിരക്കുകള്‍ മൂലമാണ് രാജിയെന്നാണ് പ്രിയദര്‍ശന്റെ വിശദികരണം. ഗണേഷ്‌കുമാര്‍ വകുപ്പ് മന്ത്രിയായിരിക്കേയാണ് പ്രിയദര്‍ശന്‍ ചലചിത്ര അക്കാദമിയുടെ ചെയര്‍മാനായി നിയമിതനായത്. ഈ മാസം 31 ന് കാലാവധി പൂര്‍ത്തിയാക്കാനിരിക്കുമ്പോഴായിരുന്നു രാജി. 31 ന് ശേഷം ഭരണസമിതി തുടരേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനമാണ് രാജിയില്‍ കലാശിച്ചത്. വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി പ്രിയദര്‍ശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ വകുപ്പ് മന്ത്രി നിലപാട് ആവര്‍ത്തിച്ചതോടെ ചലചിത്ര അക്കാദമിയ്ക്കും വകുപ്പ് മന്ത്രിയ്ക്കും പ്രിയദര്‍ശന്‍ രാജികത്ത് കൈമാറുകയായിരുന്നു. എന്നാല്‍ ചലചിത്ര അക്കാദമിയിലെ അധികാര വടംവലിയാണ് രാജിയ്ക്ക് വഴി തെളിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ചലചിത്ര പുരസകാര നിര്‍ണ്ണയത്തിലും മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളും രാജിയിലേക്ക് വഴി തെളിയിച്ചു. കാലാവധി പൂര്‍ത്തിയാക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേ കഴിഞ്ഞ മാസം 25 ന് ബീനാപോള്‍ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. അക്കാദമിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബീനാ പോള്‍ സ്ഥാനമൊഴിഞ്ഞത്. സിനിമയുമായി ബന്ധമില്ലാത്തവരും കച്ചവട സിനിമയുടെ വക്താക്കളുമാണ് ചലച്ചിത്ര അക്കാദമി ഭരിക്കുന്നതെന്നാണ് ബീനാ പോള്‍ ആരോപിച്ചിരുന്നു. അക്കാദമിയുമായുളള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നേരത്തെ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ എസ് ശ്രീകുമാര്‍ സന്തോഷ്, കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ചെയര്‍മാനും കൂടി പടിയിറങ്ങുന്നതോടെ ഈ വര്‍ഷത്തെ ചലചിത്രമേളയുടെ നടത്തിപ്പ് പ്രതിസന്ധിയിലാകും.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close