ചവര്‍പ്പുള്ള മൂട്ടിപ്പഴം മലനാട്ടില്‍ മധുരത പകരുന്നു.

moottippazham

ചവര്‍പ്പുള്ള മൂട്ടിപ്പഴം മലനാട്ടില്‍ മധുരത പകരുന്നു.

പശ്ചിമഘട്ടമലനിരകളെ സമ്പുഷ്ടമാക്കുന്ന മൂട്ടിക്കായ്ക്ക് വിപണിയില്‍ വന്‍ ഡിമാന്റ്. കേരളത്തിലെ വനങ്ങളില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ഒരു കാട്ടുപഴമാണ് മൂട്ടിപ്പഴം. മുട്ടി പുളി,മുട്ടികായ്പന്‍ കുന്തപ്പഴം എന്നൊക്കെയാണ് പ്രാദേശികമായി ഇതിനെ അറിയപ്പെടുന്നത്. കനത്ത വേനലില്‍ പൂവിടുന്ന മൂട്ടിമരം മഴയാകുന്നതോടെ കായ്ക്കാന്‍ തുടങ്ങും. മരത്തിന്റെ തായ് തടിയില്‍ മാത്രമാണ് കായ്കള്‍ ഉണ്ടാകുക. ജൂണ്‍ ജൂലായ്‌ മാസത്തോടെയാണ് മൂടിപ്പഴം പാകമാകുക. പശ്ചിമഘട്ടത്തിലെ തനത് സ്പീഷ്യസ്സില്‍ പെട്ട അപൂര്‍വ മരമാണിത്. ഒരുകാലത്ത് ആദിവാസികള്‍ മാത്രം കഴിച്ചിരുന്ന മൂട്ടിപ്പഴം അടുത്ത സമയത്താണ് നാട്ടിന്‍ പുറത്തേക്ക് എത്തിയത്. കുലയോടെ പിടിക്കുന്ന മൂട്ടിക്കായകള്‍ പുളിരസമുള്ളതും വിത്തോടുകൂടിയതുമാണ്. കട്ടിയുള്ള പുറംതൊലി മാറ്റിയ ശേഷം ഉള്ളിലെ മൃദുല ഭാഗമാണ് കഴിക്കുന്നത്‌. പുറം തൊലി അചാരിനായും ഉപയോഗിക്കാം.

മലയോര വിപണിയില്‍ മൂട്ടിപ്പഴം ഏറെ സ്ഥാനം പിടിച്ചുകഴിഞ്ഞു. 80രൂപ 100രൂപ വരെ വിലക്കാണ് മൂട്ടിപ്പഴം വില്‍ക്കുന്നത്. മൂട്ടിപ്പഴത്തിനു ആവശ്യക്കാര്‍ ഏറെയാണെന്നും വ്യാപാരികള്‍ പറയുന്നു. തികച്ചും വന വിഭവമായിരുന്ന മൂട്ടിപ്പഴം ഇപ്പോള്‍ നാടന്‍ വിഭവമായി വിപണി കീഴടക്കിക്കഴിഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close