ചാക്കോച്ചന്റെ ടീമിലെ താരങ്ങള്‍

c3

സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ് എന്നാണ് ടീമിന്റെ പേര്. മൂന്ന് വാക്കുകളും ‘സി’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നതിനാല്‍ സി 3 എന്ന് വിളിക്കാം.

കുഞ്ചാക്കോ ബോബന്‍: യുവതാരം കുഞ്ചാക്കോ ബോബനാണ് സി 3 എന്ന പുതിയ താരക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍.

ഇന്ദ്രജിത്ത്: സിസിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കേരളടീമിന്റെ പ്രമുഖ താരങ്ങളില്‍ ഒരാളായിരുന്നു ഇന്ദ്രജിത്ത്. സി 3 യുടെ വൈസ് ക്യാപ്റ്റനാണ് ഇപ്പോള്‍.

പൃഥ്വിരാജ്: ആദ്യത്തെ സിസിഎല്ലിന്റെ പോസ്റ്ററുകളിലൊക്കെ പൃഥ്വിരാജിന്റെ ഫോട്ടോ ഉണ്ടായിരുന്നു. പക്ഷേ കളിക്കാനൊന്നും താരത്തെ കിട്ടിയില്ല. എന്നാല്‍ സി 3 ക്രിക്കറ്റ് ടീമിലെ താരങ്ങളില്‍ പ്രമുഖനാണ് പൃഥ്വി.

നിവിന്‍ പോളി: 1983 ലെ രമേശനെ പോലെയാകുമോ സി 3 ക്രിക്കറ്റ് ക്ലബ്ബില്‍ നിവിന്‍ പോളി. സിസിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ച താരമായിരുന്നു നിവന്‍.

ഉണ്ണി മുകുന്ദന്‍: മസില്‍മാനായ ഉണ്ണി മുകുന്ദനും ഈ യുവതാരങ്ങളുടെ ക്ലബ്ബില്‍ അംഗമായിട്ടുണ്ട്.

വിനു മോഹന്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള യുവതാരമാണ് വിനു മോഹന്‍. ആ പ്രകടനം സി 3യിലും തുടരാനാകുമോ.

ബിനീഷ് കോടിയേരി: സിനിമ താരമാണോ ബിനീഷ് കോടിയേരി എന്ന് ചോദിച്ചാല്‍ അങ്ങനെയൊന്നും പറയാന്‍ പറ്റില്ല. എന്തായലും സെലിബ്രിറ്റി ലീഗില്‍ കേരളത്തിന് വേണ്ടി നല്ല പ്രകടനം കാഴ്ചവച്ചിട്ടുണ്ട് ഇദ്ദേഹം. ഇനി സി 3 യിലും കളിക്കും.

സൈജു കുറുപ്പ്: ന്യൂജനറേഷന്‍ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ സൈജു കുറുപ്പും സി 3 യിലെ അംഗമാണ്.

ആസിഫ് അലി: യുവതാരങ്ങളിലെ പ്രമുഖനായ ആസിഫ് അലി സി 3യിലെങ്കിലും കളിക്കുമോ… പണ്ട് സിസിഎല്ലില്‍ കളിക്കും കളിക്കും എന്ന് പറഞ്ഞതല്ലാതെ ആസിഫ് കളിക്കാനിറങ്ങിയിരുന്നില്ല.

റിയാസ് ഖാന്‍: വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരാനായ റിയാസ് ഖാനും സി 3യിലെ അംഗമാണ്.

വിജയ് യേശുദാസ്: പാട്ടുപാടാന്‍ മാത്രമല്ല, ക്രിക്കറ്റ് കളിക്കാനും തനിക്ക് പറ്റുമെന്ന് വിജയ് യേശുദാസ് തെളിയിക്കുമോ എന്ന് കാത്തിരുന്ന് കാണാം.

നിഷാന്ത് സാഗര്‍: നടന്‍ നിഷാന്ത് സാഗറും ചാക്കോച്ചന്‍റെ ടീമിലെ അംഗമാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close