ചാമ്പ്യന്മാരെ കീഴടക്കി കൊല്‍ക്കത്ത

ipl 16-04-14

ഐപിഎല്‍ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 41 റണ്‍സിന് കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വിജയത്തുടക്കം. കൊല്‍ക്കത്ത ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 122 റണ്‍സില്‍ അവസാനിച്ചു. സ്കോര്‍:കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 20 ഓവറില്‍ 163/, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 122/7. അര്‍ധസെഞ്ചുറിയുമായി കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ നെടുതൂണായ ജാക് കാലിസാണ് കളിയിലെ കേമന്‍.

40 പന്തില്‍ 48 റണ്‍സെടുത്ത അംബാട്ടി റായിഡുവും 20 പന്തില്‍ 27 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 22 പന്തില്‍ 24 റണ്‍സെടുത്ത ആദിത്യ താരെയും മാത്രമെ മുംബൈ നിരയില്‍ രണ്ടക്കം കടന്നുള്ളു.  കോറി ആന്‍ഡേഴ്സണ്‍(2), കീറോണ്‍ പൊള്ളാര്‍ഡ്(6 നോട്ടൗട്ട്) തുടങ്ങിയ വമ്പനടിക്കാര്‍ക്കൊന്നും കൊല്‍ക്കത്തയുടെ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ വമ്പനടികളിലൂടെ സ്കോര്‍ ഉയര്‍ത്താനായില്ല. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 20 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ ഷക്കീബ് അല്‍ ഹസനും പിയൂഷ് ചൗളയും ഓരോ വിക്കറ്റ് വീതമെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത കാലിസിന്റെ അര്‍ധസെഞ്ച്വറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്.46 പന്തില്‍ 72 റണ്‍സെടുത്ത കാലിസാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. രണ്ടാം വിക്കറ്റില്‍ മനീഷ് പാണ്ഡെയുമൊത്ത് 131 റണ്‍സിന്റെ കൂട്ടുകെട്ടിലും കാലിസ് പങ്കാളിയായി. 53 പന്തില്‍ 64 റണ്‍സെടുത്ത മനീഷ് പാണ്ഡെയും കൊല്‍ക്കത്തയ്ക്കായി തിളങ്ങി. ക്യാപ്റ്റന്‍ ഗംഭീര്‍(0) തുടക്കത്തിലെ പുറത്തായശേഷമായിരുന്നു കൊല്‍ക്കത്തയുടെ ഗംഭീര തിരിച്ചുവരവ്. മുംബൈയ്ക്കായി മലിംഗ 23 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ സഹീര്‍ ഖാന്‍ 23 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close