ചാര് ചതിച്ചു

ptpm july09

പത്തനാപുരം: ചാര് ചതിച്ചു.അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍  4 മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. സംഭവസ്ഥലത്തെത്തിയ 4 വകുപ്പുകള്‍ നോക്കുകുത്തികളായി.

ബുധനാഴ്‌ച വൈകിട്ടോടെയാണ്‌ പെരുംന്തോയില്‍ സന്യാസികോണ്‍ ഈയംപച്ചയില്‍ ഫോറസ്റ്റിന്റെ നിയന്ത്രണത്തിലുളള സ്ഥലത്തുനിന്നും വലിയ ചാര്‌ മരം റോഡിനു കുറുകെ നിലം പതിച്ചത്‌.സമീപത്ത്‌ നിന്ന രണ്ട് 11 കെ.വി.പോസ്റ്റുകളും മരത്തിനൊപ്പം ഒടിഞ്ഞ്‌ വീണു.സംഭവമറിഞ്ഞ്‌ സ്ഥലത്തെത്തിയ വനംവകുപ്പ്‌ ചാര്‌ ആണെന്നറിഞ്ഞതോടെ മുറിയ്‌ക്കാന്‍ തയ്യാറായില്ല. ചാര്‌ ആട്ടുമെന്നും ശരീരമാകെ പൊളളി വൃണമാകുമെന്നുമുളള നാട്ടറിവ്‌ തന്നെയാണിവിടെ വില്ലനായത്‌.തുടര്‍ന്ന്‌ പുനലൂര്‍ ഫയര്‍സ്റ്റേഷനില്‍ അറിയിക്കുകയും അവിടെ നിന്നും ഉദ്യോഗസ്ഥര്‍ എത്തുകയും ചെയ്‌തു.എന്നാല്‍ ചാരില്‍ തൊടാന്‍ അവരും തയ്യാറായില്ല.ഇതിനിടെ വൈദ്യുതി വകുപ്പില്‍ നിന്നും പൊട്ടിയ വൈദ്യുത കമ്പികള്‍ നീക്കം ചെയ്യാന്‍ ജീവനക്കാരും സ്ഥലത്തെത്തി.എന്നാല്‍ മരം നീക്കം ചെയ്യാത്തതിനാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഇതോടെ ഇരുവശങ്ങളിലും വാഹനങ്ങളും നിരന്നു. ഗതാഗതം പുനസ്ഥാപിക്കാത്തതില്‍ നാട്ടുകാരും യാത്രക്കാരും പ്രതിഷേധിച്ച്‌ തുടങ്ങിയതോടെ നിയമപാലകരും എത്തി. തുടര്‍ന്ന്‌ പ്രദ്ദേശവാസിയായ അജി സമീപത്തെ മരത്തില്‍ കയറി മെഷ്യന്‍വാള്‍ ഉപയോഗിച്ച്‌ ചാര്‌ മുറിച്ചു മാറ്റി. മരം പൂര്‍ണ്ണമായും റോഡില്‍ നിന്നും മാറ്റാന്‍ മണിക്കൂറുകള്‍ എടുത്തു. കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ്‌ റോഡില്‍ നിരന്നത്‌. അച്ചന്‍കോവില്‍ വഴിയുളള അന്തര്‍സംസ്ഥാന പാതയിലാണ്‌ ഗതാഗത തടസ്സം ഉണ്ടായയത്‌.

റിപ്പോര്‍ട്ട്: അശ്വിന്‍ പഞ്ചാക്ഷരി

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close