ചിങ്ങം പിറന്നു

ചിങ്ങം പിറന്നതോടെ മലയാളികള്‍ക്ക് ഇനി പ്രതീക്ഷയുടെ പൊന്നോണക്കാലം. വിളവെടുപ്പിന്റെ സമ്പല്‍സമൃദ്ധിയുടെയും പുതുവര്‍ഷാരംഭമായി കണക്കാക്കുന്ന ചിങ്ങം ഒന്ന് കര്‍ഷകദിനമായാണ് ആചരിക്കുന്നത്. പഞ്ഞമാസമായ കര്‍ക്കിടകത്തെ പടിയിറക്കിയാണ് കേരളീയര്‍ ചിങ്ങമാസത്തെ വരവേല്‍ക്കുന്നത്. ചിങ്ങം ഒന്നിനോട് അനുബന്ധിച്ച് ശബരിമല, ഗുരുവായൂര്‍ തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടക്കും. കേരളത്തില്‍ വസന്തകാലത്തിന്റെ തുടക്കം കൂടിയാണ് ചിങ്ങം ഒന്ന്. വിളവെടുപ്പിന് ഏറ്റവും ഉചിതമായ സമയവും ഇതുതന്നെ. ചിങ്ങം മലയാള ഭാഷാ മാസമായും ആചരിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close