ചിദംബരം സമ്പദ് വ്യസ്ഥയെ താറുമാറാക്കി -യശ്വന്ത് സിന്‍ഹ

 

 

yashwant sinha

ധനമന്ത്രി പി. ചിദംബരം സമ്പദ്വ്യവസ്ഥയെ താറുമാറാക്കിയെന്ന് മുതിര്‍ന്ന ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി. വിലക്കയറ്റം, സാമ്പത്തികവളര്‍ച്ച, തൊഴില്‍ തുടങ്ങിയ മേഖലകള്‍ പ്രതിപാദിക്കുന്ന 18 ചോദ്യങ്ങള്‍ അദ്ദേഹം ചിദംബരത്തോടുന്നയിച്ചു.

ഒന്നാം യു.പി.എ. സര്‍ക്കാറിന്റെ കാലത്തുണ്ടായ സാമ്പത്തികവളര്‍ച്ചയ്ക്കാധാരം അതിനുമുമ്പ് അധികാരത്തിലിരുന്ന എന്‍.ഡി.എ. സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളായിരുന്നുവെന്ന് മുന്‍ ധനമന്ത്രികൂടിയായ സിന്‍ഹ പറഞ്ഞു.

യു.പി.എ. സര്‍ക്കാറിന്റെ പത്തുവര്‍ഷത്തെ ദുര്‍ഭരണം സാമ്പത്തികവളര്‍ച്ച ദാരുണമാംവിധം മന്ദഗതിയിലാക്കി. അടുത്തടുത്ത ഏഴ് പാദങ്ങളില്‍ മൊത്ത ആഭ്യന്തര ഉത്പാദനം അഞ്ചുശതമാനത്തില്‍ താഴെയായിരുന്നു -സിന്‍ഹ പറഞ്ഞു.ചിദംബരം ഇത്തവണ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചപ്പോള്‍ത്തന്നെ വിപണി അത് ആഘോഷിച്ചെന്ന് സിന്‍ഹ പരിഹസിച്ചു. ‘മാര്‍ച്ച് 19-ന് താങ്കള്‍ ആ പ്രഖ്യാപനം നടത്തിയപ്പോള്‍ ബി.എസ്.ഇ. സെന്‍സെക്‌സ് 125 പോയന്റാണുയര്‍ന്നത്. വിദേശവിനിമയ വിപണിയും സന്തോഷിച്ചു. അന്നുമുതല്‍ ഡോളറിനെതിരെ രൂപ കരുത്താര്‍ജിച്ചു’ -സിന്‍ഹ പറഞ്ഞു.

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതിലും യു.പി.എ. പരാജയമായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്‍.ഡി.എ. സര്‍ക്കാറിന്റെ കാലത്ത് ആറുകോടിയിലേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു. ഒന്നും രണ്ടും യു.പി.എയുടെ ഭരണത്തില്‍ ഒന്നരക്കോടി തൊഴിലവസരങ്ങളേ സൃഷ്ടിക്കാനായുള്ളൂ -അദ്ദേഹം പറഞ്ഞു. കൃത്രിമമാര്‍ഗങ്ങളുപയോഗിച്ച് ധനക്കമ്മി കുറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു ചിദംബരം. അതിന്റെ ഫലമായി, വരുന്ന സര്‍ക്കാറിനുമേല്‍ സബ്‌സിഡികളുടെ അമിതബാധ്യതയിട്ടുകൊണ്ടാണ് യു.പി.എ. പടിയിറങ്ങുന്നത്. നശിപ്പിക്കുന്നവനും അഹങ്കാരിയുമായായിരിക്കും ഈ ധനമന്ത്രി ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുക -അദ്ദേഹം പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close