ചില പഴത്തൊലി ‘പ്രയോഗ’ങ്ങള്‍

banana peel

പഴം കഴിച്ചാല്‍ പഴത്തൊലി എറിഞ്ഞുകളയുകയാണ് സാധാരണ നമ്മള്‍ ചെയ്യാറ്. പൊതുവെ ഉപകാരമില്ലാത്ത വസ്തുവാണിതെന്ന ചിന്ത കൊണ്ടാകാം പഴത്തൊലി പോലെ എന്ന പ്രയോഗവും വന്നത്. എന്നാല്‍ വീട്ടിലെ പല വൃത്തിസംബന്ധമായ കാര്യങ്ങള്‍ക്കും നാം വെറുതെ കളയുന്ന പഴത്തൊലി ഉപയോഗപ്പെടാറുണ്ട്.

  • സ്റ്റീല്‍, സില്‍വര്‍ എന്നിവ വൃത്തിയാക്കുവാന്‍ പഴത്തൊലി നല്ലപോലെ ഉരച്ചാല്‍ മതിയാകും
  • ചെടികളുടെ ഇലകളില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന പൊടിയും ചെളിയും കളയണമെങ്കില്‍ പഴത്തൊലി കൊണ്ട് ഇത് തുടച്ചാല്‍ മതിയാകും.
  • ഷൂ പോളിഷ് ചെയ്യാനും പഴത്തൊലി മതിയാകും. പൊടി കളഞ്ഞ ശേഷം പഴത്തൊലിയുടെ ഉള്‍ഭാഗം ഉപയോഗിച്ചു ഷൂ പോളിഷ് ചെയ്യാം.
  • വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനുള്ള ഒരു വഴിയാണ് പഴത്തിന്റെ തൊലി. പഴത്തൊലി ഇതിലെ വെള്ളത്തിലിടുക. അല്‍പം കഴിഞ്ഞ് എടുത്തു കളയാം. അഴുക്ക് പഴത്തൊലി വലിച്ചെടുക്കും.
  • മെഴുക് തറയിലോ ഗ്ലാസ് ടേബിളിലോ ആയാല്‍ ഇത് ഒഴിവാക്കാനുള്ള നല്ലൊരു വഴിയാണ് പഴത്തൊലി. പഴത്തൊലി ഉപയോഗിച്ച് മെഴുകായ പാടില്‍ ഉരയ്ക്കുക.
  • പഴത്തൊലി കൊണ്ട് മരസാമഗ്രികളില്‍ ഉരയ്ക്കുക. അല്‍പം കഴിഞ്ഞ് നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. മരസാധനങ്ങള്‍ വൃത്തിയാകും.
  • മഷിക്കറ കളയാനും ഇത് നല്ലതാണ് മഷിയായ ഭാഗത്ത് പഴത്തൊലി കൊണ്ട് ഉരയ്ക്കണം. പിന്നീട് വെള്ളം കൊണ്ട് കഴുകാം.
  • സിഡിയില്‍ വരകളോ പാടുകളോ വീണാല്‍ പഴത്തൊലി കൊണ്ട് വൃത്താകൃതിയില്‍ ഉരയ്ക്കുക. പിന്നീട് ഒരു ലിനന്‍ തുണി ഉപയോഗിച്ചു വൃത്തിയാക്കാം. സിഡിയിലെ പാടുകള്‍ പോകും.
Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close