ചെങ്ങന്നൂരില്‍ വ്യക്തിത്വവികസന പരിശീലനം

ചെങ്ങന്നൂര്‍: മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്സിന്റെ സന്നദ്ധസേവാ സംഘടനയായ MESSAGEഉം ജെസിഐ ചെങ്ങന്നൂരും  ചേര്‍ന്ന് കൗമാര പ്രായക്കാര്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടി ഇന്‍സൈറ്റ് എന്ന പേരില്‍ വ്യക്തിത്വ വികസന പരിശീലനം നല്‍കുന്നു. 2014ഏപ്രില്‍ 26 ശനിയാഴ്ച രാവിലെ 9മണിക്ക് ചെങ്ങന്നൂര്‍ നിളാ പാലസ് ഓഡിറ്റോറിയത്തില്‍ മെസേജ് ചെങ്ങന്നൂര്‍ പ്രസിഡന്റ് സന്തോഷ്‌ അമ്പാടി അധ്യക്ഷനാകുന്ന ചടങ്ങില്‍ ജെ.സി.ഐ ഇന്ത്യയുടെ മുന്‍ നാഷണല്‍ ഡയറക്ടര്‍ സജി എബ്രഹാം സാമുവല്‍ പരിശീലനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഭരണിക്കാവ് രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ വ്യക്തിത്വ പരിശീലനം നടക്കും. മാധ്യമ പ്രവര്‍ത്തകന്‍ സനല്‍ രാഘവന്‍ ജെ.സി.ഐ ചെങ്ങന്നൂര്‍ സെക്രട്ടറി ബിജു ലെന്‍സ്‌വേള്‍ഡ് എന്നിവര്‍ ആശംസകള്‍ നേരും. ജെ.സി.ഐ ഇന്ത്യയുടെ സോണ്‍ ഡയറക്ടര്‍ സതീഷ്‌ അമ്പാടി, ജെ.സി.ഐ ചെങ്ങന്നൂര്‍ പ്രസിഡന്റ് ജോസ്.കെ.ജോര്‍ജ്ജ്, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ഷിബുരാജന്‍ എന്നിവര്‍ മുഖ്യഅധിഥികള്‍ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബന്ധപ്പെടുക മൈക്രോസെന്‍സ് കമ്പ്യൂട്ടേഴ്സ് – 94462 94472

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close