ചെങ്ങന്നൂര്‍ എന്‍.എസ്. എസ്. യൂണിയന്റെ മന്നം സ്മാരക മന്ദിരം ഉദ്ഘാടനം 28ന്‌

ചെങ്ങന്നൂര്‍: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പണി കഴിപ്പിച്ച മന്നം സ്മാരക മന്ദിരം 28ന് 11.45ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. എന്‍.എസ്.എസ്. രജിസ്ട്രാറും യൂണിയന്‍ പ്രസിഡന്റുമായ കെ.എന്‍. വിശ്വനാഥന്‍ പിള്ള അധ്യക്ഷത വഹിക്കും. വിവിധ യൂണിയനുകളുടെ പ്രസിഡന്റുമാരായ അഡ്വ.എന്‍.എസ്. പ്രഭാകരന്‍ പിള്ള, അഡ്വ.കെ.എം. രാജഗോപാല പിള്ള, പന്തളം ശിവന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
എം.സി. റോഡരികില്‍ മുണ്ടങ്കാവില്‍ മൂന്നരക്കോടി രൂപ ചെലവില്‍ രണ്ട് നിലകളിലായാണ് ഈ മന്ദിരം പണിതിരിക്കുന്നത്. ഒന്നാം നിലയില്‍ എയര്‍ കണ്ടീഷന്‍ സൗകര്യത്തോടു കൂടിയ വിശാലമായ ഓഡിറ്റോറിയത്തില്‍ 1000 പേര്‍ക്കിരിക്കാം. വധൂവരന്മാര്‍ക്ക് എ.സി. സൗകര്യത്തോടു കൂടിയ വെവ്വേറെ മുറികളുണ്ട്. ഇതിനു പുറമേ, ഓഫീസ് മുറിയും ഒന്നാം നിലയിലുണ്ട്. താഴത്തെ നിലയില്‍ ഒരേ സമയം 500 പേര്‍ക്കിരുന്ന് ഭക്ഷണം കഴിക്കാന്‍ കഴിയും. ഭക്ഷണം പാകം ചെയ്യാനുള്ള ആധുനിക സൗകര്യങ്ങളും ലഭ്യമാണ്.
പാര്‍ക്കിങ് സൗകര്യവുമുണ്ട്. സെക്യൂരിറ്റി സേവനവും ലഭ്യമാണ്. ഭക്ഷണം, സ്വീകരണം, അലങ്കാരം എന്നിവ പാക്കേജ് പ്രകാരവും ചെയ്തു കൊടുക്കും. യൂണിയന്‍ പരിധിയിലുള്ള 106 കരയോഗങ്ങളുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെയാണ് മന്ദിരനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close