ചെങ്ങന്നൂര്‍, പ്രാവിന്‍കൂടിനടുത്ത് വന്‍ മോഷണം.

ചെങ്ങന്നൂര്‍:

പ്രാവിന്കൂടിനടുത്തു കണിയാത്ത്  ഗോപാലകൃഷ്ണന്‍ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. ഇന്നു രാവിലെ പത്തരക്കും ,ഉച്ചക്ക്  ഒരു മണിക്കും ഇടയിലായി വീട്ടില്‍ ആരും ഇല്ലാതിരുന്ന  നേരത്താണ് മോഷണം നടന്നിരിക്കുന്നത്. 16  പവന്‍ സ്വര്‍ണവും  പണവും നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ ലാപ്ടോപ് ,കമ്പ്യൂട്ടര്‍ മുതലായ സാധനങ്ങള്‍ ഉണ്ടായിരുന്നിട്ടും അവയൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. പുറത്ത് അഴിച്ചു വിട്ടിരുന്ന പട്ടിയെ മയക്കിയാണ്  മോഷണം നടത്തിയതെന്ന്  സംശയിക്കുന്നു. ചെങ്ങന്നൂര്‍ പോലീസ്  സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ചെങ്ങന്നൂരില്‍ നിന്നും വെറ്റിനറി ഡോക്ടര്‍ എത്തി പട്ടിയെ പരിശോധിച്ചു.ഡോഗ് സ്ക്വാഡ് എത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

 

az33

az44az11

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close