ചെങ്ങന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സഹകരണമുന്നണിക്ക് ജയം

കിഴക്കേനടയില്‍ പ്രവര്‍ത്തിക്കുന്ന ചെങ്ങന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ സഹകരണ മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചു. നിലവിലുള്ള ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെട്ട ഈ പാനല്‍ കോണ്‍ഗ്രസ്-സി.പി.എം. സഖ്യമായ ജനാധിപത്യ സഹകരണ മുന്നണി സ്ഥാനാര്‍ഥികളെയാണ് തോല്‍പിച്ചത്.
അഡ്വ. ജി. പ്രേംലാല്‍, മധുകരിപ്പാലില്‍, രാധാകൃഷ്ണന്‍ ശ്രീപദം, ജി. ബിജു, വി.എന്‍. ഭാസ്‌കരപ്പണിക്കര്‍, ഹരിഹരന്‍തമ്പി, അനിത കെ. പിള്ള, ശശികല ആര്‍. നായര്‍, എം.എസ്. ശ്രീലത എന്നിവരാണ് വിജയിച്ചത്. കോണ്‍ഗ്രസും സി.പി.എമ്മും കഴിഞ്ഞതവണ വെവ്വേറെ പാനലുകളായാണ് മത്സരിച്ചത്. ഇക്കുറി ധാരണയുണ്ടാക്കി മത്സരിച്ചെങ്കിലും ഒരു സീറ്റുപോലും നേടാന്‍ കഴിഞ്ഞില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close