ചെന്നൈക്ക് 8 വിക്കറ്റിന്റെ വിജയം

ipl24-05

ഐപിഎല്ലില്‍ ഇന്നു നടന്ന ആദ്യത്തെ മല്‍സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ചെന്നൈ സൂപ്പര്‍കിംഗ്‌സിന് 8 വിക്കറ്റ് ജയം. ഇതോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. അര്‍ദ്ധ സെഞ്ച്വറി നേടിയ ഡുപ്ലെസിസിന്റെയും 49 റണ്‍സെടുത്ത നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെയും മികച്ച പ്രകടനമാണ് ചെന്നൈക്ക് അനായാസ ജയം നേടിക്കൊടുത്തത്.

ബാംഗ്ലൂര്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയ ലക്ഷ്യം ചെന്നൈ 15 പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. മൂന്നാം വിക്കറ്റില്‍ ക്രീസില്‍ ഒന്നിച്ച ഫാഫ് ഡുപ്ലെസിസ്- ധോണി കൂട്ടുകെട്ടാണ് ചെന്നൈയുടെ ജയം അനായാസമാക്കിയത്. 43 പന്ത് നേരിട്ട ഡുപ്ലെസിസ് 3 സിക്‌സറുകളും അത്രയും തന്നെ ബൗണ്ടറികളും അടക്കം പുറത്താകാതെ 54 റണ്‍സ് നേടി. 4 ഫോറും 3 സിക്‌സറും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിംഗ്‌സ്.

79 റണ്‍സെടുത്ത നായകന്‍ വിരാട് കൊഹ്ലിയുടെ ബാറ്റിംഗ് മികവിലായിരുന്നു ബാംഗ്ലൂര്‍ ഭേദപ്പെട്ട സ്‌കോര്‍ നേടിയത്. ചെന്നൈക്ക് വേണ്ടി സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ ആശിഷ് നെഹ്‌റ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ 18 പോയിന്റായ ചെന്നൈ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ധോണിയാണ് കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close