ചെന്നൈയ്ക്കെതിരെ ഹൈദരാബാദിനു ജയം

ipl22-05

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്സിനെതിരായ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനു ജയം. ആറു വിക്കറ്റിനാണു സണ്‍റൈസേഴ്സ് ചെന്നൈയെ പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മുന്നോട്ടുവച്ച 186 എന്ന വിജയലക്ഷ്യം 19.4 ഓവറില്‍ സണ്‍ റൈസേഴ്സ് മറികടന്നു. മികച്ച ബാറ്റിങ് പ്രകടനം ഇരു ടീമുകളും കാഴ്ചവച്ചു. ചെന്നൈയ്ക്കു വേണ്ടി ഹസി(50), ധോണി(57) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. ഓപ്പണര്‍ ഡെയ്ന്‍ സ്മിത്ത് 47 റണ്‍സ് നേടി. രണ്ടു സിക്സും അഞ്ചു ഫോറും അടങ്ങുന്നതാണു ഹസിയുടെ ഇന്നിംഗ്സ്. നാലു സിക്സും രണ്ടു ഫോറുമടിച്ചാണു ധോണി അര്‍ധസെഞ്ചുറി കടന്നത്. സ്മിത്തിന്റെ ഇന്നിംഗ്സിനു നാലുവീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയുണ്ട്.

മറുപടി ബാറ്റിങിനിറങ്ങിയ സണ്‍റൈസേഴ്സിനുവേണ്ടി ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനും ചേര്‍ന്നു സ്വപ്നതുല്യമായ തുടക്കം നല്‍കി. 45 പന്തില്‍നിന്നു വാര്‍ണര്‍ 90 റണ്‍സ് അടിച്ചുകൂട്ടി. മൂന്നു സിക്സും രണ്ടു ഫോറുമുണ്ട് ഈ ഇന്നിംഗ്സില്‍. 49 പന്തില്‍നിന്നു രണ്ടു സിക്സും നാലു ഫോറുമടക്കം ധവാന്‍ 64 റണ്‍സ് നേടി. വാര്‍ണറാണു മാന്‍ ഓഫ് ദ മാച്ച്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close