ചെന്നൈ എക്സ്പ്രസ് കുതിച്ചുപായുന്നു

ipl05-05-14

ബാറ്റിംഗിനെ പൂര്‍ണമായും സഹായിക്കുന്ന പിച്ചില്‍ ഡല്‍ഹി ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം 2പന്തും 8 വിക്കറ്റും ബാക്കിനില്‍ക്കെ ചെന്നൈ മറികടന്നു. 51 ബോളില്‍ 79 റണ്‍സെടുത്ത ഡ്വെയ്ന്‍ സ്മിത്തിന്റെ തകര്‍പ്പന്‍ വെടിക്കെട്ടാണ് ചെന്നൈയെ വിജയത്തിലേക്ക് എത്തിച്ചത്.

51 പന്ത് നേരിട്ട സ്മിത്ത് എട്ട് സിക്സറും 4 ബൗണ്ടറിയും പറത്തി. 32 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കല്ലവും പുറത്താകാതെ 32 റണ്‍സെടുത്ത സുരേഷ് റെയ്നയും 5 ബോളില്‍ 12 റണ്‍‌സെടുത്ത ധോണിയും ബാറ്റിംഗില്‍ തിളങ്ങി. മക്കല്ലവും സ്മിത്തും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്മിത്താണ് മാന്‍ ഓഫ് ദ മാച്ച്.

സ്കോര്‍- ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 20 ഓവറില്‍ അഞ്ചിന് 178 & ചെന്നൈ 19.4 ഓവറില്‍ 181

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഡല്‍ഹി ഡെയര്‍ഡെവിള്‍സ് 51 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിന്റെ ബാറ്റിംഗ് മികവിലാണ് 178 റണ്‍സെടുത്തത്. 36 പന്ത് നേരിട്ട കാര്‍ത്തിക്ക് നാലു ബൗണ്ടറിയും മൂന്നു സിക്സറും പറത്തി.
ഡല്‍ഹിക്ക് വേണ്ടി മുരളി കാര്‍ത്തിക്ക് 35 റണ്‍സും ഡുമിനി കേദാര്‍ യാദവ് 29 റണ്‍സും 28 റണ്‍സും നേടി. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച കേദാര്‍ യാദവും ഡുമിനിയുമാണ് സ്കോര്‍ 178ല്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 34 പന്തില്‍ 58 റണ്‍സാണ് അടിച്ചെടുത്തത്. ചെന്നൈയ്ക്ക് വേണ്ടി 23 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ജഡേജയാണ് ബാറ്റിംഗില്‍ തിളങ്ങിയത്.

ഏഴു മല്‍സരം പൂര്‍ത്തിയാക്കിയ ചെന്നൈ സൂപ്പര്‍കിംഗ്സ് ആറു വിജയത്തോടെ 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. ഏഴ് കളികളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ഡല്‍ഹി ഡെയര്‍ഡെവിള്‍സ് നാലു പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close