ചെന്നൈ റയില്‍വെ സ്‌റ്റേഷനില്‍ സ്‌ഫോടനം, ഒരു മരണം

chennai blast

ചെന്നൈ സെന്‍ട്രല്‍ റയില്‍വെ സ്റ്റേഷനിലെ ഒമ്പതാം പ്ലാറ്റ്‌ഫോമിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ഒരു സ്ത്രി മരിച്ചു. ഒമ്പത്‌പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. ഗുണ്ടൂര്‍ സ്വദേശി സ്വാതി (22) ആണ് മരിച്ചത്.

രാവിലെ 7.25 നാണ് സംഭവം. ഇതിനെത്തുടര്‍ന്ന് ചെന്നൈ സെന്‍ട്രലിലെ എല്ലാ ട്രെയിനുകളും സബര്‍ബന്‍ ട്രെയിനുകളും റദ്ദാക്കി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ട്രെയിനിനുള്ളില്‍ ഒളിച്ചിരുന്ന ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

ബോംബ് പൊട്ടിയത് ഗുവഹാത്തി – ബാംഗ്ലൂര്‍ എക്‌സ്പ്രസിനുള്ളിലാണ്. ട്രെയിന്റെ എസ് 4 കോച്ചിലും എസ് 5 കോച്ചിലുമാണ് രണ്ട് സ്‌ഫോടനങ്ങളുണ്ടായത്. ട്രെയിനെത്തി ഒമ്പതാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തി പത്തുമിനിട്ടിനുള്ളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഈ സമയത്ത് അനേകം യാത്രക്കാര്‍ പ്ലാറ്റ്‌ഫോമിലുണ്ടായി. ശബ്ദം കേട്ട് ഇവര്‍ പരിഭ്രാന്തരായി ചിതറിയോടി.

സീറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ചിരുന്ന ബോംബുകളാണ് പൊട്ടിയത്. ചെന്നൈയില്‍ ഭീകരാക്രമണം ഉണ്ടാകുമെന്ന് നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. പാകിസ്താന്‍ ഭീകരസംഘടനകളെയാണ് സംശയിക്കുന്നത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 
മരിച്ച സ്ത്രീയുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും നിസാരപരിക്കേറ്റവര്‍ക്ക് 5,000 രൂപ വീതവും ധനസഹായം റയില്‍വെ പ്രഖ്യാപിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close