ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് നാലാം ജയം

ipl27-04

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 5 വിക്കറ്റ് ജയം. 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 3 പന്തുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു .

സീസണില്‍ ചെന്നൈയുടെ നാലാം ജയമാണിത്; ഹൈദരാബാദിന്റെ മൂന്നാം തോല്‍വിയും. ടോസ് വിജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത ഹൈദരാബാദ് 20 ഓവറില്‍145 റണ്‍സിന് ഒതുങ്ങുകയായിരുന്നു.

അര്‍ദ്ധ ശതകം നേടിയ ഡ്വയിന്‍ സ്മിത്തും (66), 40 റണ്‍സെടുത്ത മക്കല്ലവും മികച്ച പ്രകടനം നടത്തിയപ്പോള്‍ ചെന്നൈക്ക് വിജയം അനായാസമായിരുന്നു. ഹൈദരാബാദ് നിരയില്‍ ആരൊണ്‍ ഫിഞ്ച്(44), രാഹുല്‍(25), ഡിജെജി സമ്മി(23) എന്നിവര്‍ മികച്ച പ്രകടനം നടത്തി.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close