ചെന്നൈ സ്‌ഫോടനം: കേരളത്തില്‍ സുരക്ഷ ശക്തമാക്കി

si

ചെന്നൈയില്‍ ഇരട്ട സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ കേരളത്തിലും സുരക്ഷ കര്‍ശനമാക്കി. പ്രധാനപ്പെട്ട റെയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും വിമാനത്താവളത്തിലും പൊതു സ്ഥലങ്ങളിലും സുരക്ഷ കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. അതീവ സുരക്ഷ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതിനാല്‍ റയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും യാത്രക്കാര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയരാകേണ്ടതായി വരും. എന്നാല്‍ പരിശോധന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലായിരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാവിലെയാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്‌റ്റൈഷനിലെ ഒമ്പതാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ ഇരട്ട സ്‌ഫോടനുമുണ്ടായത്. പൊട്ടിത്തെറിയില്‍ 22കാരിയായ യുവതി മരിച്ചു. സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്ന് തമിഴ്‌നാട് ഡി ജി പി കെ രാമാനുജം വ്യക്തമാക്കി. നടന്നത് ചെറിയ സ്‌ഫോടനമാണെങ്കിലും ഗൗരവമായായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേ സമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തതായി റിപ്പോര്‍ട്ടുണ്ട്. ട്രെയിനില്‍ ഒളിച്ചിരുന്ന രണ്ടു പേരെയാണ് കസ്റ്റഡിയിലെടുത്തത്. തമിഴ്‌നാട് പൊലീസും റെയില്‍വെ പൊലീസും റെയില്‍വെ സ്‌റ്റേഷനിലും പരിസരത്തും വ്യാപകമായ പരിശോധനകള്‍ നടത്തുകയാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close