ചൈനയില്‍ ഭൂകമ്പം: മരണം 370 ആയി

ചൈനയില്‍ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 370 ആയി. കാണാതായ 181 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 2000 ത്തോളം ആളുകള്‍ക്ക് പരിക്കുണ്ട്. പലരുടെയും നില ഗുരുതരമാണ്. കഴിഞ്ഞദിവസം വൈകീട്ട് നാലരയോടെയാണ് മ്യാന്‍മറിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ കുലുക്കത്തില്‍ നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. 12000ല്‍ ഏറെ വീടുകള്‍ പൂര്‍ണ്ണമായും 30000ത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. റോഡുകളും വാഹനങ്ങളും തകര്‍ന്നു. മരങ്ങള്‍ കടപുഴകി. നിരവധി പേര്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനം തുടരുന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നാശ നഷ്ടങ്ങളുടെ കണക്ക് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. മേഖലയില്‍ ഗതാതഗതവും വാര്‍ത്താ വിനിമയ മാര്‍ഗങ്ങളും തകരാറിലാണ്. കഴിഞ്ഞ 14 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണിത്. 1970 ലെ ഭൂചലനത്തില്‍ 15000 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ ചൈനയിലെ മറ്റൊരു മേഖലയായ തിബത്തിലും തീവ്രത 5 രേഖപ്പടുത്തിയ ഭൂകമ്പമുണ്ടായി. എന്നാല്‍ ആളപായം ഒന്നും ഇല്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close