ജഡേജ – അന്‍ഡേഴ്‌സണ്‍ പ്രശ്‌നം ബി.സി.സി.ഐയുടെ അപ്പീല്‍ തള്ളി

രവീന്ദ്ര ജഡേജ-ജെയിംസ് ആന്‍ഡേഴ്‌സണ്‍ തര്‍ക്കത്തില്‍ ബി.സി.സി.ഐ.യ്ക്ക് തിരിച്ചടി. പ്രശ്‌നത്തില്‍ ഇംഗ്ലീഷ് ബൗളര്‍ ആന്‍ഡേഴ്‌സനെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന് ഐ.സി.സി. തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് ഗോര്‍ഡന്‍ ലൂയിസ് നടത്തിയ അന്വേഷണം തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിച്ചു.

നോട്ടിങ്ങാമില്‍ ഇന്ത്യാ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ലഞ്ചിനിടെയാണ് ജഡേജയും ആന്‍ഡേഴ്‌സനും ഉരസിയത്. ആന്‍ഡേഴ്‌സന്‍ ജഡേജയെ ചീത്ത വിളിക്കുകയും തള്ളുകയും ചെയ്തുവന്നാണ് ഇന്ത്യ പരാതിപ്പെട്ടത്. എന്നാല്‍, പ്രശ്‌നത്തില്‍ രവീന്ദ്ര ജഡേജയാണ് കുറ്റക്കാരന്‍ എന്നായിരുന്നു ഇംഗ്ലണ്ടിന്റെ നിലപാട്. തുടര്‍ന്നാണ് പ്രശ്‌നത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ.സി.സി. ജുഡിഷ്യല്‍ കമ്മീഷണര്‍ ഗോര്‍ഡന്‍ ലൂയിസിനെ ചുമതലപ്പെടുത്തിയത്. ആന്‍ഡേഴ്‌സന്‍ ഐ.സി.സി.യുടെ പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നായിരുന്നു ലൂയിസിന്റെ കണ്ടെത്തല്‍. എന്നാല്‍, ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ ഐ.സി.സി.യെ സമീപിക്കുകയായിരുന്നു. ഈ ആവശ്യമാണ് ഇപ്പോള്‍ ഐ.സി.സി. തള്ളിയിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close