ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കും: മോദി

modi press meet

പതിനാറാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. വ്യക്തമായ ഭൂരിപക്ഷം നല്‍കിയ ജനങ്ങള്‍ വലിയ പ്രതീക്ഷയാണ് സര്‍ക്കാരില്‍ അര്‍പ്പിച്ചിരിക്കുന്നതെന്ന് പാര്‍ലമെന്റ് സമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോട് പറഞ്ഞു. സാധാരണ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുമെന്നും മോദി പറഞ്ഞു. അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെക്ക് ആദാരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

മധ്യപ്രദേശില്‍ നിന്ന് എട്ടാം തവണ വിജയിച്ച വന്ന കമല്‍നാഥിന്റെ അദ്ധ്യക്ഷതയിലാണ് ലോകസഭ സമ്മേളനം തുടങ്ങിയത്.രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ കമല്‍നാഥ് പ്രോടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോകസഭക്ക് തുടക്കം കുറിച്ച് ആദ്യം അംഗങ്ങള്‍ രണ്ട് മിനുറ്റ് മൗനം ആചരിച്ചു. തുടര്‍ന്ന് പുതിയ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറിയ പട്ടിക സെക്രട്ടറി ജനറല്‍ സഭയുടെ മേശപ്പുറത്ത് വച്ചു. പിന്നീട് കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയെ അനുസ്മരിക്കുന്ന പ്രമേയം കമല്‍നാഥ് വായിച്ചു. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച നേതാവിയിരുന്നു മുണ്ടെയെന്ന് പ്രോടേം സ്പീക്കര്‍ അനുസ്മരിച്ചു. മുണ്ടെക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പുതിയ അംഗങ്ങലുടെ സത്യപ്രതിജ്ഞക്ക് ശേഷം വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കും.മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള എംപി സുമിത്രമാഹാജനെ ബിജെപി സ്പീക്കര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുമെന്നാണ് സൂചന.ഡെപ്യൂട്ടി സ്പീക്കര്‍ പ്രതിപക്ഷ നേതാവ് തുടങ്ങിയവരെ സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ തുടങ്ങിയെന്നാണ് സൂചന.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close