‘ജനാധിപത്യത്തിന്റെ ആഘോഷ’ത്തിന് അരങ്ങൊരുങ്ങുന്നു.

president's office

രാഷ്ട്രപതിഭവനെ അക്ഷരാര്‍ത്ഥത്തില്‍ അഭേദ്യമായ ഒരുരുക്കുകോട്ടയായി മാറ്റിക്കൊണ്ട് മെയ് 26ന് നരേന്ദ്രമോഡിയുടെ സത്യപ്രതിജ്ഞയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ഡെല്‍ഹിയില്‍ പൊടിപൊടിക്കുകയാണ്. രാജ്യത്തെ ഏറ്റവുമധികം സുരക്ഷയുള്ള രാഷ്ടീയ നേതാക്കന്‍മാരില്‍ ഒരാളാണ് മോഡി. എന്നാല്‍, പതിവിനു വിപരീതമായി പാക്കിസ്ഥാനുള്‍പ്പെടെയുള്ള സാര്‍ക്ക് രാഷ്ടത്തലവന്‍മാരുടെ സാന്നിദ്ധ്യം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.

രാഷ്ട്രപതിഭവന്‍, അടുത്തുള്ള പ്രധാനമന്ത്രിയുടെ ഓഫീസ്, നോര്‍ത്ത് ബ്ലോക്ക്, സൌത്ത് ബ്ലോക്ക് എന്നിവയെ ഒരു ഹൈ സെക്യൂരിറ്റി സോണായി വേര്‍തിരിച്ച് ഗതാഗതം നിയന്ത്രിക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍. ഡല്‍ഹി പൊലീസിനാണ് സുരക്ഷാ ചുമതല. റിപ്പബ്ലിക് ദിന പരേഡിനുതുല്യമായ സുരക്ഷാ സംവിധാനങ്ങളാണ് ഡല്‍ഹിയില്‍ ഒരുക്കുന്നത്. 5000ലധികം സൈനികരെയാണ് ഇതിനായി വിന്യസിച്ചിരിക്കുന്നത്. സ്വദേശീയരും വിദേശീയരുമായ 3000 ഓളം വിശിഷ്ടാതിഥികള്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍ എന്നീ രാഷ്ട്രത്തലവന്‍മാര്‍ക്ക് സാധാരണയില്‍ക്കവിഞ്ഞ സുരക്ഷയാണ് ഒരുക്കുന്നത്.

വ്യോമ ഗതാഗത നിരോധിത മേഖലയാണെങ്കിലും ഏതെങ്കിലും അജ്ഞാതമോ താഴ്ന്നു പറക്കുന്നതോവായ വസ്തുക്കളെ കണ്ടെത്താന്‍ ഇന്ത്യന്‍ വായുസേനയുടെ പ്രത്യേക നിരീക്ഷണത്തിലാണ് രാഷ്ട്രപതിഭവന്‍റെ ആകാശം, താഴ്ന്നു പറക്കുന്ന ഡ്രോണ്‍ വിമാനമോ കളി വിമാനമോ സുരക്ഷാഭീഷണി സൃഷ്ടിച്ചേക്കാം, അവ റഡാറില്‍ പതിയില്ല എന്നതുതന്നെ കാരണം. ഇതിനെ പ്രതിരോധിക്കാന്‍ വിമാനവേധ തോക്കുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close