ജപ്പാനില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും: 36 മരണം

പടിഞ്ഞാറന്‍ ജപ്പാനിലെ ഹിരോഷിമയിലും സമീപപ്രദേശങ്ങളിലുമുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും 36 പേര്‍ മരിച്ചു. മതില്‍ ഇടിഞ്ഞ് വീടുകള്‍ക്ക് മുകളില്‍വീണ് ഒമ്പതുപേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് അധികൃതര്‍ പറഞ്ഞു.

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയെത്തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ഹിരോഷിമയില്‍ മാത്രം അഞ്ച് തവണ ഉരുള്‍പൊട്ടലുണ്ടായി. രണ്ടുവയസ്സുള്ള കുട്ടിയും മണ്ണിനടിയില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തിയ 53-കാരനും മരിച്ചവരില്‍പ്പെടും. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യത്തെ വിന്യസിക്കാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ ഉത്തരവിട്ടു.

ഉരുള്‍പൊട്ടലുണ്ടായ മേഖലകളില്‍ നിന്ന് മലവെള്ളം പ്രവഹിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. വരുംദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കൂടുതല്‍ ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close