ജപ്പാനെ ഗ്രീസ് തളച്ചു

jpn grs

ജയം അനിവാര്യമായിരുന്ന മത്സരത്തില്‍ ഗ്രീസിനോട് സമനില വഴങ്ങിയതോടെ ജപ്പാന്റെ പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ മങ്ങി. രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റ് മാത്രമാണ് ജപ്പാന്റെ സമ്പാദ്യം. അടുത്ത മത്സരത്തില്‍ കൊളംബിയക്കെതിരെ ജയിച്ചാല്‍ മാത്രമേ ഇനി ജപ്പാന് പ്രതീക്ഷയുള്ളൂ. കളിയുടെ മുഴുവന്‍ സമയവും നിയന്ത്രണം ലഭിച്ചിട്ടും ഷൂട്ടിങ്ങിലെ പോരായ്മയാണ് ഏഷ്യന്‍ ശക്തികള്‍ക്ക് വിനയായത്. 2 ഡസനിലേറെ അവസരങ്ങളാണ് ജപ്പാന്‍ നഷ്ടപ്പെടുത്തിയത്. പ്രതിരോധത്തിലൂന്നി കളിച്ച ഗ്രീസ് ക്യാപ്റ്റന്‍ കാറ്റ് സൗരനിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുക കൂടി ചെയ്തതോടെ കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞു. എന്നാല്‍ പത്തുപേരുമായി കളിച്ച എതിരാളികള്‍ക്കെതിരെ പോലും ലക്ഷ്യം കാണാന്‍ കഴിയാത്തത്ര ദുര്‍ബലമായിരുന്നു ജപ്പാന്‍ മുന്നേറ്റ നിര.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close