ജയത്തോടെ ചിലി തുടങ്ങി

chili

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചിലി ജയത്തോടെ തുടങ്ങി.

ഓസ്ട്രേലിയയെ ഒന്നിനെതിരെ 3 ഗോളിനാണ് ലാറ്റിനമേരിക്കക്കാര്‍ തകര്‍ത്തത്. 12ാം മിനുട്ടില്‍ ബാഴ്സലോണ താരം അലക്സിസ് സാഞ്ചസാണ് ചിലിക്ക് ആദ്യ ഗോള്‍  സമ്മാനിച്ചത്. അതിന്റെ ഞെട്ടല്‍ മാറും മുമ്പ് തന്നെ വീണ്ടും ഓസ്ട്രേലിയയുടെ വലയില്‍ പന്തെത്തി. സാഞ്ചസ് തന്നെയായിരുന്നു രണ്ടാം ഗോളിന്റെയും പിന്നിലെ ബുദ്ധി കേന്ദ്രം. 13ാം മിനുട്ടില്‍ സാഞ്ചസ് നല്‍കിയ പന്ത് വാല്‍ദിവിയ മനോഹരമായി വലയിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ യേന്‍ ബ്യൂസെറാണ് ചിലിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്. 35ാം മിനുട്ടില്‍ ടിം കാഹിലിന്റെ വകയായിരുന്നു ഓസ്ട്രേലിയയുടെ ആശ്വാസ ഗോള്‍

 

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close