ജയത്തോടെ തുടക്കം

raina-640-kohli-celebration

അമിത് മിശ്രയുടെ നേതൃത്വത്തില്‍ സ്പിന്നര്‍മാര്‍ ഒരുക്കിെക്കാടുത്ത കളത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ജയിച്ചു കയറി. ട്വന്റി 20 ലോകകപ്പില്‍ പാരമ്പര്യ വൈരികളായ പാകിസ്താനെ തുരത്തി ഇന്ത്യക്ക് വിജയത്തുടക്കം.
ലോകകപ്പിലെ ടോപ് ടെന്‍ റൗണ്ടിലെ ഉദ്ഘാടന മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 20 ഓവറില്‍ 7 വിക്കറ്റിന് 130 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പത് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. താരനിബിഢമായ പാക് ബാറ്റിങ് നിരയെ വരച്ചവരയില്‍ നിര്‍ത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ മികച്ചുനിന്ന അമിത് മിശ്ര 22 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. മിശ്രയാണ് മാന്‍ ഓഫ് ദ മാച്ച്.

ബാറ്റ്‌സ്മാന്‍മാരില്‍ 32 പന്തില്‍ 36 റണ്‍സെടുത്ത വിരാട് കോലിയും 28 പന്തില്‍ 35 റണ്‍സെടുത്ത സുരേഷ് റെയ്‌നയും മികച്ചുനിന്നു. അപരാജിതമായ നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയത് 66 റണ്‍സാണ്. ടി 20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മില്‍ ഇത് നാലാം തവണയാണ് ഏറ്റുമുട്ടുന്നത്. നാല് മല്‍സരത്തിലും ഇന്ത്യ ജയിച്ചു.

ജയിക്കാന്‍ ഓവറില്‍ ശരാശരി ആറിനുമുകളില്‍ റണ്ണു മതിയെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും കരുതലോടെയാണ് തുടങ്ങിയത്. ഹഫീസിന്റെ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. എന്നാല്‍, നാലാം ഓവറില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണം തുടങ്ങി. പേസ് ബൗളര്‍ ജുനൈദേ ഖാന്റെ ആദ്യ പന്തില്‍ ബൗണ്ടറി നേടിയ രോഹിത് അടുത്ത പന്തില്‍ മുന്നോട്ടുകയറി പോയന്റിന് മുകളിലൂടെ സിക്‌സറടിച്ചു. അടുത്ത ഓവര്‍ എറിയാനെത്തിയ പാകിസ്താന്റെ സ്‌െ്രെടക്ക് ബൗളര്‍ ഓഫ് സ്പിന്നര്‍ അജ്മലിനെ ധവാനും കൈകാര്യംചെയ്തു. മൂന്ന് ബൗണ്ടറിയാണ് അജ്മലിന്റെ ഈ ആദ്യ ഓവറില്‍ ധവാന്‍ നേടിയത്. ഇന്ത്യന്‍ സ്‌കോര്‍ അനായാസം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കെ അനാവശ്യ സാഹസത്തിന് മുതിര്‍ന്നാണ് ധവാന്‍ പുറത്തായത്. അപ്പര്‍ കട്ട് ഉള്‍പ്പെടെയുള്ള ഷോട്ടുകള്‍ക്ക് ശ്രമിച്ചുകൊണ്ടിരുന്ന ഉമര്‍ ഗുല്ലിന്റെ ഷോട്ട് ബോളിന് ഇരയാകുമായിരുന്നു. 28 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 30 റണ്‍സാണ് ഗുല്‍ നേടിയത്. അജ്മലിന്റെ പന്തിന്റെ ടേണ്‍ തിരിച്ചറിയാതെ കട്ട്‌ഷോട്ടിന് ശ്രമിച്ച രോഹിതും (21 പന്തില്‍ 24) പുറത്തായപ്പോള്‍ പാക് താരങ്ങള്‍ക്ക് പ്രതീക്ഷയും ആവേശവും കൈവന്നു. ആവേശത്തള്ളിച്ചയില്‍ അവര്‍ യുവരാജിനെയും വീഴ്ത്തി. പഴയ ഫോമിന്റെ നിഴല്‍ മാത്രമായ യുവിയെ ബിലാവല്‍ ഭട്ടി ക്ലീന്‍ബൗള്‍ ചെയ്യുകയായിരുന്നു. അതിനു ശേഷമായിരുന്നു റെയ്‌നയും കോലിയും ചേര്‍ന്ന വിജയ സഖ്യം രൂപം കൊണ്ടത്.

Amit-Mishra-is-the-center-of-attention-after-getting-Ahmed-Shehzad-stumped-India-v-Pakistan-Group-2-Mirpur-March-21-2014-

രാത്രി മഞ്ഞ് കനക്കുന്നതോടെ നനഞ്ഞ പന്തുകൊണ്ട് ബൗള്‍ ചെയ്യാന്‍ ബൗളര്‍മാര്‍ വിഷമിക്കുമെന്ന വസ്തുത മുന്നിര്‍ത്തിയാണ് ടോസ് നേടിയ ധോനി പാകിസ്താനെ ബാറ്റിങ്ങിനയച്ചത്. മികച്ച ടേണും ബൗണ്‍സുമുള്ള വിക്കറ്റില്‍ ആദ്യ ഓവര്‍ എറിയാന്‍ ക്യാപ്റ്റന്‍ നിയോഗിച്ചത് ഓഫ് സ്പിന്നര്‍ അശ്വിനെയാണ്. ആദ്യ ഓവറിന്റെ നാലാം പന്തില്‍ സ്‌ക്വയര്‍ ലഗ്ഗിലൂടെ ബൗണ്ടറി കടത്തി കമ്രാന്‍ അക്മല്‍ ഉേദ്ദശ്യം വ്യക്തമാക്കി. അടുത്ത ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെയും ബൗണ്ടറിയടിച്ച കമ്‌റാന്‍ ഇല്ലാത്ത ലെഗ്‌ബൈയ്ക്ക് ശ്രമിച്ച് റണ്ണൗട്ടായി. പാക് ബാറ്റ്‌സ്മാന്‍മാര്‍ പതറി നില്‍ക്കെ പാക് ക്യാപ്റ്റന്‍ മുഹമ്മദ് ഹഫീസ് ഷാമിയുടെ പന്തില്‍ നല്‍കിയ ക്യാച്ച് ഡീപ് മിഡ്വിക്കറ്റില്‍ യുവരാജ് വിട്ടുകളഞ്ഞു.ഏഴാം ഓവറില്‍ ലെഗ് സ്പിന്നര്‍ മിശ്രയേയും അടുത്ത ഓവറില്‍ ഇടംകൈയ്യന്‍ സ്പിന്നര്‍ ജഡേജയേയും ധോനി രംഗത്തിറക്കിയതോടെ റണ്ണൊഴുക്ക് നിലച്ചു. തന്റെ ആദ്യ ഓവറില്‍ തന്നെ ജഡേജ വിക്കറ്റെടുത്തു. വിക്കറ്റിലെ ബൗണ്‍സ് തിരിച്ചറിയാതെ വലിയ ഷോട്ടിന് മുതിര്‍ന്ന ഹഫീസിന്റെ ബാറ്റില്‍ തട്ടി ഉയര്‍ന്ന പന്ത് ഡീപ് കവറില്‍ ഭുവനേശ്വര്‍ കുമാര്‍ പിടിച്ചു. അടുത്ത ഓവറില്‍ മിശ്ര ഓപ്പണര്‍ ഷഹ്‌സദിനേയും തിരിച്ചയച്ചു. മുന്നോട്ടുകയറിയ ഷഹ്‌സാദിന്റെ ബാറ്റില്‍ നിന്ന് ഏറെ അകന്നുപോയ പന്ത്പിടിച്ച് സ്റ്റംപ് ചെയ്യാന്‍ ധോനിക്ക് ആവശ്യത്തിലധികം സമയം ലഭിച്ചു.ഒന്‍പത് ഓവര്‍ അവസാനിക്കുമ്പോള്‍ പാകിസ്താന്‍ മൂന്നു വിക്കറ്റിന് 47 റണ്‍െസന്ന നിലയിലായിരുന്നു. ആ തളര്‍ച്ചയില്‍ നിന്ന് അവര്‍ക്കൊരിക്കലും കരകയറാന്‍ കഴിഞ്ഞതുമില്ല.
നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത മിശ്രയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും മികവു പുലര്‍ത്തിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close