ജയലളിതയ്‌ക്കെതിരായ പരാമര്‍ശവും ചിത്രവും ശ്രീലങ്ക നീക്കം ചെയ്തു

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കളിയാക്കി ശ്രീലങ്കന്‍ പ്രതിരോധ സേനയുടെ വെബ് സൈറ്റില്‍ വന്ന പരാമര്‍ശങ്ങളും ചിത്രവും നീക്കി. ഇന്ത്യന്‍ പാര്‍ലമെന്റിലടക്കം വന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് ലങ്കയുടെ നടപടി. മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി ജയലളിത, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തുകള്‍ പ്രണയ ലേഖനങ്ങളായിരുന്നുവെന്നായിരുന്നു ലങ്കന്‍ സൈറ്റിലെ പരാമര്‍ശം.

നരേന്ദ്ര മോദിയെ മനസില്‍ വിചാരിച്ചുകൊണ്ട് ജയലളിത കത്തെഴുതുന്ന വിധമുള്ള ഒരു ചിത്രവും സൈറ്റില്‍ നല്‍കിയിരുന്നു. വിഷയത്തില്‍ കടുത്ത നിലപാട് എടുക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ എംപിമാര്‍ പാര്‍ലമെന്റില്‍ ബഹളം വച്ചിരുന്നു. സൈറ്റിന്റെ മുഖ പേജില്‍ തന്നെയാണ് ലേഖനവും ചിത്രവും നല്‍കിയിരുന്നത്.

അതേസമയം, അഭിപ്രായ പ്രകടനമെന്ന പേജിലുള്ള ലേഖനത്തിന്റെ ഉത്തരവാദിത്തം ലേഖകന് മാത്രമാണെന്നും അതില്‍ സര്‍ക്കാരിന് പങ്കൊന്നുമില്ലെന്നുമായിരുന്നു ശ്രീലങ്കന്‍ സര്‍ക്കാരിന്റെ നിലപാട്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close