ജര്‍മനിയോട് കണക്ക് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍

portugal

2006 ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ ജര്‍മനിയില്‍ നിന്നും നേരിട്ട തോല്‍വിയ്ക്ക് കണക്ക് തീര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് പോര്‍ച്ചുഗല്‍ ഇന്നിറങ്ങുന്നത്. എന്നാല്‍ എതിരാളികളുടെ ശക്തിയേക്കാള്‍ പോര്‍ച്ചുഗലിനെ ഭയപ്പെടുത്തുന്നത് പടനായകന്‍ ക്രിസത്യാനോ റൊണാള്‍ഡോയുടെ പരിക്കാണ്. അയര്‍ലന്റിനെതിരായ അവസാന സന്നാഹ മത്സരത്തില്‍ കളിയ്ക്കാനിറങ്ങിയെങ്കിലും പതിവ് ശൈലിയില്‍ പന്ത് നിയന്ത്രണത്തിലാക്കാന്‍ ക്രിസ്താന്യോക്ക് കഴിഞ്ഞിരുന്നില്ല. റൊണാള്‍ഡോ പൂര്‍ണ സജ്ജനാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സ്വതസിദ്ധമായ ശൈലിയില്‍ പന്ത് തട്ടാനാകുമോ എന്ന് ഉറപ്പില്ല. റൊണാള്‍ഡോയെ മുന്‍ നിര്‍ത്തി മാത്രം കളി മെനയുന്ന പോര്‍ച്ചുഗലിന് കനത്ത തിരിച്ചടിയാകും ഇത്.

സമാനമായ സ്ഥിതിയിലാണ് ജര്‍മനിയും പരിക്ക് മൂലം മധ്യ നിരയില്‍ സമി കദീര, ബാസ്റ്റിന്‍ ഷ്വൈന്‍സ്റ്റീഗര്‍ മുന്നേറ്റത്തില്‍ മാര്‍ക്കോ റൂസ് എന്നിവരുടെ സേവനം അവര്‍ക്ക് ലഭിക്കില്ല. എങ്കിലും ജര്‍മന്‍ ആക്രമണത്തിന് കുറവുണ്ടാവില്ല. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ആക്രമണ നിരയുമായാണ് ജര്‍മനിയുടെ വരവ്. തോമസ് മുള്ളര്‍,പെഡോള്‍സ്കി,മെസ്യൂട്ട് ഓസില്‍, മരിയോഗോട്സെ എന്നിവരടങ്ങുന്ന ജര്‍മന്‍ മുന്നേറ്റ നിര അതി ശക്തമാണ്.

ക്രിസ്ത്യാനോ റൊണാള്‍ഡോയെന്ന ലോകഫുട്ബോളിലെ ഏറ്റവും മികച്ച ഫിനിഷറെ മുന്‍ നിര്‍ത്തിയാകും ഇവര്‍ക്ക് പോര്‍ച്ചുഗലിന്റെ മറുപടി. ഒപ്പം, നാനി, അല്‍മെയ്ഡ, മോട്ടീഞ്ഞോ എന്നിവരും ആക്രമണത്തില്‍ പങ്ക് ചേരും. പ്രതിരോധത്തില്‍ പെപെയും ബ്രൂണോ ആര്‍വ്സും കോയിന്‍ട്രാവോയും പോര്‍ച്ചുഗലിന് കോട്ടകെട്ടുമ്പോള്‍ മറുവശത്ത് മെന്‍ട് സെക്കറും ബോട്ടെംഗും അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യമുണ്ട്. എന്നാല്‍ മധ്യ നിരയില്‍ ഫിലിപ്പ് ലാമിന്റെയും ടോണി ക്രൂസിന്റെയും സാന്നിധ്യം ജര്‍മനിക്ക് മേധാവിത്വം നല്‍കും. ഒപ്പം ലോകകപ്പ് വേദികളിലെ മികച്ച പ്രകടനം നല്‍കുന്ന ആത്മ വിശ്വാസം കൂടിയാകുമ്പോള്‍ ജര്‍മനിയെ പിടിച്ചു കെട്ടാന്‍ പോര്‍ച്ചുഗീസുകാര്‍ പ്രയാസപ്പെടും.

Show More

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close