ജര്‍മനി മുന്നോട്ട് ജയിച്ചിട്ടും പോര്‍ച്ചുഗല്‍ പുറത്ത്.

germany usa

ഗ്രൂപ്പ് ജിയില്‍ നിന്ന് ജര്‍മനിയും അമേരിക്കയും പ്രീക്വാര്‍ട്ടറിലെത്തി. അവസാന മത്സരത്തില്‍ ജര്‍മനി അമേരിക്കയെ ഏകപക്ഷീയമായ ഒരു ഗോളിനും പോര്‍ച്ചുഗല്‍ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളിനും പരാജയപ്പെടുത്തി. അവസാന മത്സരത്തില്‍ ജയം കണ്ടെങ്കിലും പോര്‍ച്ചുഗലിന് പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനായില്ല. പ്രീക്വാര്‍ട്ടറിലേക്കെത്തണമെങ്കില്‍ പോര്‍ച്ചുഗലിന് നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും ജയിക്കണമായിരുന്നു. തോമസ് മുള്ളറാണ് അമേരിക്കയ്ക്കെതിരെ ജര്‍മനിയുടെ വിജയ ഗോള്‍ നേടിയത്. 55ാം മിനുട്ടിലായിരുന്നു മുള്ളറുടെ ഗോള്‍. ഇതോടെ നാല് ഗോളുമായി ഗോള്‍ വേട്ടയില്‍ മെസിയ്ക്കും നെയ്മറിനും ഒപ്പമെത്താനും മുള്ളര്‍ക്കായി.
തിങ്കളാഴ്ച അള്‍ജീരിയയുമായാണ് ജര്‍മനിയുടെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം.

ടൂര്‍ണമെന്റില്‍ ഇതുവരെ കണ്ട പോര്‍ച്ചുഗലില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു ഘാനയ്ക്കെതിരെ കളിച്ചത്. തുടക്കം മുതല്‍ ആക്രമിച്ച് മുന്നേറിയ അവര്‍ നിരവധി തവണ ഗോളിനടുത്തെത്തി. ലോകഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞു കളിച്ചെങ്കിലും ആഫ്രിക്കന്‍ പ്രതിരോധവും ഗോളിയും പോര്‍ച്ചുഗീസുകാര്‍ക്കു മുമ്പില്‍ തടസ്സമായി. 31-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെയാണ് പോര്‍ച്ചുഗല്‍ മുന്നിലെത്തിയത്.
80 ാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന് ജയം സമ്മാനിച്ചത്. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ ഏക ഗോള്‍ കൂടിയാണിത്. പോര്‍ച്ചുഗലിന്റെ വിജയമാര്‍ജിന്‍ കുറ‍ഞ്ഞതോടെ ജര്‍മനിയോട് തോറ്റെങ്കിലും അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തി.ഇരു ടീമുകള്‍ക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ അമേരിക്കയാണ് മുന്നില്‍

Show More
Close
Close